ധനലക്ഷ്മി ബാങ്ക്
സൗജന്യ രക്ത – നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
കരുനാഗപ്പള്ളി:തഴവ ധനലക്ഷ്മി ബാങ്കിൻറെ 98 മത് വാർഷികത്തോടനുബന്ധിച്ച് ധനലക്ഷ്മി ബാങ്കിന്റെതഴവ ശാഖയിൽ നടന്ന സൗജന്യ രക്ത പരിശോധന ക്യാമ്പും, ശങ്കേഴ്സ് ലാബ് കരുനാഗപ്പള്ളി, നേത്ര പരിശോധന ക്യാമ്പും ഡോക്ടർ സുമ ഐ കെയർ ആൻഡ് കോസ്മെറ്റോളജി ക്ലിനിക് ഓച്ചിറയും സംയുക്തമായിസംഘടിപ്പിച്ചു. സി ആർ മഹേഷ്എം എൽ .എ ഉദ്ഘാടനം ചെയ്തു. ധനലക്ഷ്മി ബാങ്ക് തഴവ മാനേജർ അനൂപ് കുമാർ അധ്യക്ഷതവഹിച്ചു. തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സദാശിവൻ, എൻഎസ്എസ് കുന്നത്തൂർ താലൂക്ക് പ്രസിഡൻ്റ് ബാബു, തഴവ ധനലക്ഷ്മി ബാങ്ക് അസിസ്റ്റൻറ് മാനേജർ മിഥുൻ എന്നിവർ സംസാരിച്ചു.