Wednesday, January 1, 2025

Top 5 This Week

Related Posts

ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്നു രാവിലെ 9ന് നിയമസഭയില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും

തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്നു രാവിലെ 9ന് നിയമസഭയില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു പിന്നാലെ നികുതി ഭാരം കൂടി അടിച്ചേല്‍പ്പിക്കുമോ എന്ന ചങ്കിടിപ്പിലാണു ജനം. ഭൂമിയുടെ ന്യായവില, ഭൂനികുതി, ഫീസുകള്‍, പിഴത്തുക, മോട്ടര്‍ വാഹന നികുതി തുടങ്ങിയവ വര്‍ധിക്കുമെന്നാണ് കരുതുന്നത്. പുതുതായി നികുതികളും സേവന നിരക്കുകളും ഏര്‍പ്പെടുത്തിയേക്കും.

സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീപുരുഷ തുല്യതയ്ക്കും പ്രാധാന്യം നല്‍കുന്ന ഒട്ടേറെ പദ്ധതികളും ഇന്ന് അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രതീക്ഷിക്കുന്നു. ബജറ്റ് പ്രസംഗത്തിന്റെ കവര്‍ ചിത്രമായി വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളുടെ ചിത്രം തിരഞ്ഞെടുത്തതായാണു സൂചന. ക്ഷേമ പെന്‍ഷനില്‍ 100 രൂപ വര്‍ധനയും ധനമന്ത്രിയുടെ പരിഗണനയിലുണ്ട്.

ഇന്ധനത്തിനൊപ്പം പുതിയ സെസ് ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ ധനവകുപ്പിനു ലഭിച്ചിരുന്നെങ്കിലും നടപ്പാക്കിയാലുള്ള ജനരോഷം സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. കേന്ദ്രത്തില്‍ നിന്നു കിട്ടിക്കൊണ്ടിരുന്ന തുകയില്‍ 25,000 കോടിയെങ്കിലും അടുത്ത വര്‍ഷം കുറവു വരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇതു നികത്തുന്നതിന് പരമാവധി വരുമാനം ബജറ്റില്‍ ഉറപ്പാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles