Saturday, December 28, 2024

Top 5 This Week

Related Posts

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി

എ. രാജയ്ക്ക് സംവരണത്തിനു അർഹതയില്ല

കൊച്ചി : ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണത്തിന് എ.രാജയ്ക്ക് അർഹതയില്ലെന്ന് ചൂണ്ടികാണിച്ച്് എതിർ സ്ഥാനാർഥിയായിരുന്ന ഡി.കുമാർ നല്കിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി വിധി. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകൾ കാണിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നായിരുന്നു ഹർജി

ക്രിസ്തുമത വിശ്വാസികളായ അന്തോണി-എസ്തർ ദമ്പതികളുടെ മകനായി ജനിച്ച എ.രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്നു ഹർജിക്കാരൻ ബോധിപ്പിച്ചു. എ.രാജയുടെ ഭാര്യ ഷൈനിപ്രിയയും ക്രിസ്തുമത വിശ്വാസിയാണെന്നും ഇരുവരുടെയും വിവാഹം ക്രിസ്തുമത വിശ്വാസപ്രകാരമാണു നടന്നതെന്നും തെളിവും ഹാജരാക്കി. ഇത് തെളിയിക്കുന്നതിനു എ.രാജയുടെയും ഷൈനിപ്രിയയുടെയും വിവാഹഫോട്ടോ പ്രാഥമിക തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു.
ജാതി സംബന്ധിച്ച തർക്കം വിശദമായി തെളിവെടുത്തു തീർപ്പു കൽപിക്കണമെന്നും കോടതി വിധിച്ചു. ഡി.കുമാറിനു വേണ്ടി അഡ്വ. എം.നരേന്ദ്രകുമാറാണു ഹാജരായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles