Friday, December 27, 2024

Top 5 This Week

Related Posts

ദുരിതാശ്വാസ ക്യാമ്പ് തോമസ് കെ തോമസ് എം.എൽ.എ സന്ദർശിച്ചു

കുട്ടനാട്: കൈനകരി സെന്റ് മേരീസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് തോമസ് കെ തോമസ് എം.എൽ.എ സന്ദർശിച്ചു. വാർഡ് 8 ലെ ഐലന്റ് തുരുത്ത് നിവാസികളാണ് ക്യാമ്പിൽ കഴിയുന്നത്. ഭക്ഷണവും മരുന്നും അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ റവന്യൂ- ആരോഗ്യ വകുപ്പുകൾ മികച്ച പ്രവർത്തനങ്ങളാണ് കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കാഴ്ചവെച്ചതെന്ന് തോമസ് കെ തോമസ് എം.എൽ.എ പറഞ്ഞു. ക്യാമ്പുകളിലേയ്ക്ക് ആളുകളെ എത്തിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ഗ്രാമപഞ്ചായത്തുകൾ നടത്തിയ പ്രവർത്തനങ്ങൾ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. വെള്ളം ഇറങ്ങി തുടങ്ങിയ ഇടങ്ങളിൽ പകർച്ചവ്യാധികളെ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഉറപ്പാക്കുവാൻ നിർദ്ദേശം നൽകിയതായും എം.എൽ.എ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.എ പ്രമോദ് തുടങ്ങിയവരോടൊപ്പമാണ് എം.എൽ.എ ക്യാമ്പ് സന്ദർശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles