Wednesday, December 25, 2024

Top 5 This Week

Related Posts

ദി സാൽവേഷൻ ആർമി ചർച്ച് സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും നടത്തി

എടത്വ : ദി സാൽവേഷൻ ആർമി ചർച്ച് കൊമ്പങ്കേരി ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും നടന്നു

സി.എച്ച്:ബിൻസി ജോൺസൺ, സി.എച്ച് : എൻ.എസ് പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 10ന് സ്ത്രോത്ര ശുശ്രൂഷ നടന്നു. 3 മണിക്ക് വിശിഷ്ട അതിഥികൾക്ക് സ്വീകരണം നല്കി. തുടർന്ന് ആനപ്രമ്പാൽ തെക്ക് തലവടി റവ. വില്യം ബൂത്ത് നഗറിൽ (സാൽവേഷൻ ആർമി ചർച്ച് ഗ്രൗണ്ട് )ചേർന്ന പൊതുസമ്മേളനം തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡിവിഷണൽ സെക്രട്ടറി മേജർ ടി.ഇ സ്റ്റീഫൻസൺ അധ്യക്ഷത വഹിച്ചു.ഐക്യരാഷ്ട്രസഭ,സുസ്ഥിര വികസന ലക്ഷ്യം അംബാസിഡർ ഡോ.ജോൺസൺ വാലയിൽ ഇടിക്കുളയിൽ നിന്നും ആദ്യ സംഭാവന ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ സ്വീകരിച്ചു. ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ ശിലാസ്ഥാപനം നിർവഹിച്ചു
സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി ഫാദർ വില്യംസ് ചിറയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.

പുതുതായി നിർമ്മിക്കുന്ന ദൈവാലയത്തിൻ്റെ മാതൃക ചിത്രം തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജുവിന് നല്കി പ്രകാശനം ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം
ആനി ഈപ്പൻ,തലവടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഏബ്രഹാം, പ്രിയ അരുൺ, മേജർ എസ്. ജോൺ അമരക്കുന്ന് , ഡിവിഷണൽ യൂത്ത് സെക്രട്ടറി ക്യാപ്റ്റൻ എം.എസ് റെജി, ക്യാപ്റ്റൻ ബിജു കുറ്റപ്പുഴ, സെക്രട്ടറി പ്രിൻസ് പി, ട്രഷറാർ രാജേഷ് എൻ.ആർ,
കെ.സി. സന്തോഷ്,
സജി.ഡി.ജി ,
രതീഷ് എൻ.ആർ, ജോയി നൈറ്റാരുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

ദി സാൽവേഷൻ ആർമി ‘ യുടെ പ്രവർത്തനം കൊമ്പങ്കേരിയിൽ പ്രവർത്തനം ആരംഭിച്ച് നൂറ്റാണ്ടുകളോളം പാരമ്പര്യമുണ്ടെങ്കിലും തലവടിയിൽ ദൈവാലയം നിർമ്മിച്ച് ആരാധന ആരംഭിച്ചിട്ട് 50 വർങ്ങൾ പൂർത്തിയാകുകയാണ്. പാരേത്തോട് – വട്ടടി റോഡിൽ നിലവിൽ ഉള്ള ദൈവാലയ കെട്ടിടം കാലപഴക്കം മൂലം ജീർണിച്ച അവസ്ഥയിലായതിനാൽ ആണ് പുതിയ ദൈവാലയം നിർമ്മിക്കുവാൻ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles