തോട്ടിലെ ചെളിയിൽ താഴ്ന്ന പശുവിനെ മണിക്കൂറുകളുടെ ശ്രമഫലമായി രക്ഷപെടുത്തി. തലവടി പഞ്ചായത്ത് ഒന്നാം വാർഡിൽ കളങ്ങര കോട്ടുവിരത്തിൽ രാജമ്മയുടെ മൂന്ന് വയസ് പ്രായമുള്ള പശുവാണ് തോട്ടിലെ ചെളിയിൽ താഴ്ന്നത്. ഇന്നലെ വൈകിട്ട് കളങ്ങര ചെറിയപട്ടത്താനം തോട്ടിലാണ് സംഭവം. തോട്ടിൽ വീണ പശുവിനെ രക്ഷപെടുത്താൻ പ്രദേശവാസികൾ ശ്രമിച്ചെങ്കിലും ചെളിയിൽ കാൽ പൂണ്ട് പോയതിനാൽ വലിച്ചു കയറ്റാൻ കഴിഞ്ഞില്ല. തകഴി ഫയർ ഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്ദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ പശുവിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു.
ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ റ്റി.എൻ കുഞ്ഞുമോൻ, സി. അൻവിൻ, എസ്. സജി, വി.പി. പ്രിൻസ്, മദന മനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് പ്രദേശവാസികളയ ശ്രീകുമാർ നാല്പതിൽചിറ, ബിന്ദു നന്ദൻ എന്നിവരുടെ നേത്യുത്വത്തിലാണ് പശുമിനെ കരയ്ക്ക് എത്തിച്ചത്.
തോട്ടിലെ ചെളിയിൽ താഴ്ന്ന പശുവിനെ രക്ഷപെടുത്തി.
