തൊടുപുഴ : അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന തൊടുപുഴ നഗരത്തിന് വിശ്രമത്തിനും, വിനോദത്തിനും, വ്യായാമത്തിനും, കായിക മത്സരങ്ങള്‍ക്കും ഒരു സ്റ്റേഡിയം ഇല്ല എന്നുള്ളത് ഒരു കുറവ് തന്നെയാണ്. ആ കുറവ് പരിഹരിക്കാനുള്ള ശ്രമത്തിന് ഫലം കണ്ടിരിക്കുകയാണിപ്പോള്‍. സംസ്ഥാന ബഡ്ജറ്റില്‍ സ്റ്റേഡിയം നിര്‍മാണത്തിന് വീണ്ടും അനുമതി ലഭിക്കത്തക്ക രീതിയില്‍ ഫണ്ട് ഉള്‍പ്പെടുത്തി കിട്ടിയതാണ് സ്റ്റേഡിയം എന്ന സ്വപ്നത്തിന് വീണ്ടും ചിറക് മുളച്ചത് . നഗരസഭാ കൗണ്‍സിലര്‍ അഡ്വ. ജോസഫ് ജോണിന്റെയും കേരളാ കോൺഗ്രസ് നേതാവ് അഡ്വ. ജോസി ജേക്കബിന്റെയും ശ്രമഫലമായാണ് ഇത് നേടിയിരിക്കുന്നത്.
തൊടുപുഴ നഗര മധ്യത്തില്‍ തന്നെ ഇതിനായി 12 ഏക്കര്‍ സ്ഥലം കണ്ടെത്തി പി ജെ ജോസഫ് മന്ത്രിയായിരുന്ന കാലത്ത അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.അദ്ദേഹം ആവശ്യമായ ശ്രമങ്ങള്‍ നടത്തി സര്‍ക്കാരിന്റെ ഭരണാനുമതി നേടിയെങ്കിലും കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി സ്റ്റേഡിയം എന്ന സ്വപ്നത്തിന് തടസ്സം സൃഷ്ടിച്ചു.
എന്നാല്‍ ഇത്തവണ എങ്ങനെയെങ്കിലും ഈ സ്വപ്ന പദ്ധതി നേടിയെടുക്കണം എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുകയായിരുന്നു .സംസ്ഥാന ബഡ്ജറ്റില്‍ സ്റ്റേഡിയം നിര്‍മാണത്തിന് വീണ്ടും അനുമതി ലഭിക്കത്തക്ക രീതിയില്‍ ഫണ്ട് ഉള്‍പ്പെടുത്തി കിട്ടിയിരിക്കുകയാണ്. അങ്ങനെ തൊടുപുഴ നഗരത്തിന് ഒരു സ്റ്റേഡിയെ യാഥാര്‍ത്ഥ്യമാക്കാനുള്ള തുടര്‍നടപടികള്‍ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് കൗൺസിലർ കൂടിയായ ജോസഫ് ജോൺ പറഞ്ഞു .