Friday, December 27, 2024

Top 5 This Week

Related Posts

തൊടുപുഴയിൽ 17 കാരിയെ പീഡിപ്പിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ

തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. കുമാരമംഗലം മംഗലത്ത് വീട്ടിൽ ബേബി എന്ന രഘു (51), വർക്ക് ഷോപ് ജീവനക്കാരനായ പടി.കോടിക്കുളം പാറപ്പുഴ പിണക്കാട്ടുവീട്ടിൽ തോമസ് ചാക്കോ (27), തൊടുപുഴ ടൗണിൽ ലോട്ടറി വിൽപനക്കാരനായ ഇടവെട്ടി വലിയജാരം പോക്കളത്ത് വീട്ടിൽ ബിനു (43), വാഴക്കുളത്ത് കെ.എസ്.ഇ.ബി ജീവനക്കാരനായ കല്ലൂർക്കാട് വെള്ളാരംകല്ല് ഭാഗത്ത് വാളമ്പിള്ളിൽ വീട്ടിൽ സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ ഭാഗത്ത് കൊട്ടൂർ വീട്ടിൽ തങ്കച്ചൻ (56), മലപ്പുറം പെരിന്തൽമണ്ണ ചേതന റോഡിൽ കെ.എസ്.ആർ.ടി.സി ഭാഗത്ത് മാളിയേക്കൽ വീട്ടിൽ ജോൺസൺ (50) എന്നിവരെയാണ് പോക്‌സോ ചുമത്തി തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇടനിലക്കാരനായ ബേബി പെൺകുട്ടിക്ക് ജോലി സംഘടിപ്പിച്ച് നൽകാമെന്ന് വശീകരിക്കുകയായിരുന്നു. പണം വാങ്ങിയാണ് ബേബി സുഹൃത്തുക്കളായ പ്രതികൾക്ക് പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് അഞ്ചു മാസം ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായി. തുടർന്ന് തൊടുപുഴ ഡിവൈ.എസ്.പി സി.ജി. ജിം പോൾ, ഇൻസ്പെക്ടർ വി.സി. വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ ഇനി പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles