Thursday, December 26, 2024

Top 5 This Week

Related Posts

തൃക്കാക്കരയിൽ ഉമ തോമസ് വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ജിഗ്നേഷ് മേവാനി

  • വർഗ്ഗീയതയെ നേരിടുന്നതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ട ചങ്കല്ല, ഇരട്ടമുഖം.
  • സർക്കാർ സ്പോൺസേർഡ് ഫാസിസം അരങ്ങേറുന്ന ഗുജറാത്ത് വികസനമാതൃക പഠിക്കാനും പകർത്താനുമുള്ള പിണറായി വിജയൻ സർക്കാരിന്റെ നടപടി അപകടകരവും ആശങ്കയുണ്ടാക്കുന്നതും.

കൊച്ചി: ഫാസിസത്തേയും വഗ്ഗീയതയെയും നേരിടുന്നതിൽ കേരള മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല ഇരട്ടമുഖമാണുള്ളതെന്ന് ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനി. സർക്കാർ സ്പോൺസേർഡ് ഫാസിസം അരങ്ങേറുന്ന ഗുജറാത്ത് മോഡൽ വികസനം പഠിക്കാനും പകർത്താനുമുള്ള പിണറായി വിജയന്റെ നീക്കം അപകടകരവും ആശങ്കയുണ്ടാക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി,ജനറൽ സെക്രട്ടറി അഡ്വ.കെ.ജയന്ത് എന്നിവരുമൊന്നിച്ച് യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ രഹസ്യ ഉടമ്പടിയുണ്ട്. ഈ പാക്കേജിന്റെ അടിസ്ഥാനത്തിലാണ് കേരള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ അവിടെപ്പോയത്.  ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പോലും ഗുജറാത്ത് മോഡൽ പഠിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ കേരള സർക്കാരിന്റെ നടപടി അപകടകരവും ആശ്ചര്യപ്പെടുത്തുന്നതുമാണ്. 

കേരള മോഡൽ ലോകമെമ്പാടും പ്രശംസിക്കപ്പെടുമ്പോഴാണ് ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ കേരള സർക്കാർ ചീഫ് സെക്രട്ടറിയെ അങ്ങോട്ടേയ്ക്ക് അയച്ചത്. ഇത്തരമൊരു നടപടി സ്വീകരിക്കാൻ കേരള സർക്കാരിനെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല. ആരോഗ്യം,വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ കേരള മോഡൽ മികച്ചതാണ്. 

കേരളത്തിലെ ഇടതുപക്ഷ നേതാക്കൾ ഉൾപ്പെട്ട വിവിധ കേസുകളിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചതും ഇതേ പാക്കേജിന്റെ അടിസ്ഥാനത്തിലാണ്. ഗുജറാത്ത് മോഡലിനെ കുറിച്ച് എൽ.ഡി.എഫ് സർക്കാരിന് ഒന്നുമറിയില്ല. എന്നാൽ ഗുജറാത്തിൽ ജനിച്ചു വളർന്ന ഒരു വ്യക്തി എന്ന നിലയിൽ ഗുജറാത്ത് മോഡൽ വികസനം പൊള്ളയായ ഒന്നാണെന്ന് എനിക്കറിയാം. ഗുജറാത്ത് മോഡൽ എന്നത് ദയനീയമാണ്. അമ്പത് ശതമാനത്തിന് മുകളിൽ സ്ത്രീകൾക്ക് വിളർച്ചയും നാൽപ്പത് ശതമാനത്തിന് മുകളിൽ കുട്ടികൾക്ക് പോഷകാഹാര കുറവുണ്ട്. യാത്ഥാർത്യവുമായി ഒത്തുപോകുന്നതല്ല ഗുജറാത്ത് മോഡൽ. കെട്ടിച്ചമച്ച പുകമറ മാത്രമാണത്.


ഗുജറാത്തിൽ ബിജെപി ഫാസിസം അഴിച്ചുവിടുകയാണ്. അതിന്റെ ഇരായണ് താൻ. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായിട്ടും നേരിടേണ്ടിവന്നത് കൊടിയ പീഡനങ്ങളാണ്. ഭരണഘടന പൗരന് ഉറപ്പുനൽകുന്ന അവകാശങ്ങൾ പോലും നിഷേധിച്ചു. അഭിപ്രായ സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്നു. ഗുജറാത്തിൽ സമാധാനവും ഐക്യവും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥന നടത്തി ട്വീറ്റ് ചെയ്തതിനാണ് തന്നെ  അസ്സാം പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ കുടുംബാംഗങ്ങളുമായോ അഭിഭാഷകനുമായോ സംസാരിക്കാൻ പോലും അനുവദിച്ചില്ല. കൂടാതെ  വനിതാ പോലീസ് ഉദ്യോഗസ്ഥതയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന മറ്റൊരു വ്യാജകേസും തന്റെ പേരിലെടുത്തു. ആ കേസ് പോലും ഗുജറാത്ത്,അസ്സാം പോലീസുകൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ഇതാണ് യഥാർത്ഥ ഗുജറാത്ത് മോഡലെന്ന് അദ്ദേഹം പറഞ്ഞു.


കേരളത്തിൽ ദലിതർക്കെതിരായ അതിക്രമങ്ങൾ അനുദിനം വർദ്ധിച്ചുവരികയാണ്.അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. ദളിത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അനുദിനം വർദ്ധിച്ചുവരുന്നു.പട്ടികജാതിക്കാർക്കുള്ള ഫണ്ട് മറ്റ് ആവശ്യങ്ങൾക്ക് വകമാറ്റുന്നു. ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാക്കൾ തന്നെ  ഇത്തരം അഴിമതികളിൽ നേരിട്ട് പങ്കാളികളാണെന്നത് ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണ്.

പട്ടികജാതി സ്ത്രീകൾക്ക്  സംരക്ഷണം ഉറപ്പാക്കാൻ  സംസ്ഥാന സർക്കാർ  ഒരു നടപടിയും സ്വീകരിക്കുന്നില്ല. വാളയാർ ബലാത്സംഗക്കേസിൽ പ്രായപൂർത്തിയാകാത്ത ഇരകളുടെ മാതാപിതാക്കൾക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. നീതി തേടി ഇരയുടെ മാതാപിതാക്കൾക്ക് കേരള സെക്രട്ടേറിയറ്റിന് പുറത്ത് സത്യാഗ്രഹം നടത്തേണ്ട സാഹചര്യമുണ്ടായി. വാളയാർ ബലാത്സംഗക്കേസിലെ ഇരകളുടെ കുടുംബത്തിന് എത്രയും വേഗം നീതി ഉറപ്പാക്കാൻ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ആവശ്യമായ നടപടികൾ സ്വീകരിക്കണം.

വികസനത്തിന്റെ മറപിടിച്ച് എൽ.ഡി.എഫ് സർക്കാരും ബി.ജെ.പി കേന്ദ്ര സർക്കാരും കച്ചവടം നടത്തുകയാണ്. വികസന പദ്ധതികൾക്കെതിരെ സമരം ചെയ്തവരാണ് സി.പി.എം. നെടുമ്പാശ്ശേരി  വിമാനത്താവളം, കൊച്ചി മെട്രോ,ഗെയിൽ പദ്ധതി ഉൾപ്പെടെ കേരളത്തിൽ നടപ്പാക്കിയ വികസനങ്ങളെല്ലാം യു.ഡി.എഫ് സർക്കാരിന്റേതാണ്.  ഗെയിൽ പദ്ധതിയെ ഭൂമിക്കടിയിലെ ബോംബ് എന്ന് വിശേഷിപ്പിച്ചു .10000 കുടുംബങ്ങൾക്ക് താസം നഷ്ടമാകുന്നതും പരിസ്ഥിതിക്ക് ആഘാതമേൽപ്പിക്കുന്നതുമായ  കെ-റെയിൽ പദ്ധതി വീണ്ടുവിചാരമില്ലാതെയാണ് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്.

അന്തരിച്ച പി ടി തോമസ് തന്നെപ്പോലുള്ള ചെറുപ്പക്കാർക്ക് മാതൃകയായിരുന്നു. എല്ലാവർക്കും നീതി ഉറപ്പാക്കാൻ വേണ്ടി അദ്ദേഹം പോരാടി. ഒരു യഥാർത്ഥ മതേതരവാദിയും പരിസ്ഥിതിവാദിയും ആദർശവാദിയുമായിരുന്നു അദ്ദേഹം.തൃക്കാക്കരയിൽ ഉമ തോമസ് വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ജിഗ്നേഷ് മേവാനി പറഞ്ഞ

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles