Saturday, December 28, 2024

Top 5 This Week

Related Posts

ഗായകൻ എം.ജി.ശ്രീകുമാറിനെതിരെ കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

തീരദേശപരിപാലനിയമം ലംഘിച്ച് വീട് നിർമ്മാണം

മൂവാറ്റുപുഴ : ഗായകൻ എം.ജി ശ്രീകുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ്. ബോൾഗാട്ടി പാലസിനു സമൂപം തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം പണിതെന്നാണ് കേസ്.

കൊച്ചി ബോൾഗാട്ടി പാലസിന് സമീപം കായൽതീരത്ത് പഴയ കെട്ടിടം പൊളിച്ചുമാറ്റി തീരസംരക്ഷണ ചട്ടം ലംഘിച്ച് വീട് നിർമിച്ചു എന്നു കാണിച്ച് ജി. ഗിരീഷ്ബാബു നൽകിയ പരാതിയിലാണ് വിധി. പരാതിയിൽ വിജിലൻസ് കേസ് കേസെടുക്കേണ്ടതില്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾ പരിഗണിക്കുന്ന എൽ.എസ്.ജി. ട്രിബ്യൂണൽ പരിഗണിച്ചാൽ മതിയാകുമെന്നും വിജിലൻസ് പ്രോസിക്യൂഷൻ അഡീഷണൽ ഡയറക്ടർ നിയമോപദേശം നൽകിയിരുന്നു.ഇത് തള്ളിയാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി പി.പി. സെയ്തലവി കേസ് എടുക്കാൻ ഉത്തരവിട്ടത്.

ഈ നിയമോപദേശത്തിനെതിര ഹർജിക്കാരൻ ആക്ഷേപം ഫയൽ ചെയ്തിരുന്നു. ഹർജിയിൽ നേരത്ത വാദം കേട്ട കോടതി വിധി പറയാൻ ഡിസംബർ രണ്ടിലേക്കു മാറ്റുകയായിരുന്നു. ബോൾഗാട്ടി പാലസിന് സമീപം കായലിൽനിന്ന് 100 മീറ്റർ മാത്രം മാറിയാണ് പഴയവീട് വാങ്ങി പൊളിച്ച് പുതിയ വീട് നിർമിച്ചതെന്ന് കാണിച്ച് 2017 ഡിസംബറിലാണ് പരാതി നൽകിയത്. മുളവ്കാട് പഞ്ചായത്തിൽ 2010 മുതൽ ജോലി ചെയ്ത എട്ടു സെക്രട്ടറിമാർ, അസിസ്റ്റന്റ് എൻജിനിയർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി ഫയൽ ചെയ്തത്.

കെട്ടിട നിർമാണ കരാറുകാർക്കും എഞ്ചിനീയർമാർക്കുമെതിരെ ഉൾപ്പെടെ അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്.

Vigilance court order to file a case against singer MG Sreekumar

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles