Saturday, December 28, 2024

Top 5 This Week

Related Posts

തലവടി ചുണ്ടന് നാട് ഗംഭീര വരവേൽപ് നല്കി

എടത്വ: പുതുവർഷത്തിൽ നീരണഞ്ഞ തലവടി ചുണ്ടന് ദേശങ്ങൾ ഉജ്ജ്വല സ്വീകരണം നല്കി.തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷന്റെയും പ്രദേശവാസികകളുടെയും നേതൃത്വത്തിൽ തുഴഞ്ഞെത്തിയ തലവടി ചുണ്ടനെ കാണുവാൻ അമിച്ചകരിക്കടവ് മുതൽ എടത്വപളളി വരെ ഇരുകരകളിലായി ആയിരക്കണക്കിന് പ്രദേശവാസികൾ വളരെ നേരത്തെ തന്നെ നിലയുറപ്പിച്ചു.വിവിധ കേന്ദ്രങ്ങളിൽ ജലോത്സവ – സാംസ്‌ക്കാരിക – സാമൂദായിക സംഘടനകൾ, സ്ഥാപനങ്ങൾ, വ്യാപാരികൾ,ഓട്ടോറിക്ഷാ – ടാക്‌സി യൂണിയനുകൾ , ക്ലബുകൾ, സന്നദ്ധ സംഘടനകൾ , വിവിധ വള്ള സമിതി ഭാരവാഹികൾ എന്നിവയുടെ നേതൃത്വത്തിൽ സ്വീകരണം നല്കി.തിക്കും തിരക്കും മൂലം പലർക്കും വള്ളത്തേൽ മാല ചാർത്തുവാൻ അവസരം ലഭിച്ചില്ല.പട്ട്, ഷാൾ ,പൂമാലകൾ, നോട്ട് മാലകൾ ,നാരങ്ങ മാല എന്നിവ തലവടി ചുണ്ടന്റെ കൂമ്പിലും അമരത്തിലും ചാർത്തിയും തുഴച്ചിൽകാർക്ക് വാഴ കുലയും, ഏത്തകുലയും, പായസ്സവും ,ചുക്കുകാപ്പിയും നല്കിയാണ് നാട് വരവേൽപ് നല്കിയത്.തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ ഉദ്ഘാടനം ചെയ്തു.

തലവടി ചുണ്ടൻ വള്ള നിർമ്മാണ സമിതി പ്രസിഡന്റ് കെ.ആർ ഗോപകുമാർ, ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ, ട്രഷറാർ പി.ഡി.രമേശ് കുമാർ,വർക്കിംങ്ങ് ചെയർമാൻമാരായ ജോജി ജെ വൈലപ്പള്ളി, അജിത്ത് കുമാർ പിഷാരത്ത്,അരുൺ പുന്നശ്ശേരിൽ ജനറൽ കൺവീനർമാരായ അഡ്വ.സി.പി സൈജേഷ്, ഡോ. ജോൺസൺ വി.ഇടിക്കുള, ഓവർസീസ് കോർഡിനേറ്റർമാരായ ഷിക്കു അമ്പ്രയിൽ,മധു ഇണ്ടംതുരുത്തിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജെറി മാമ്മൂട്ടിൽ,വിൻസൻ പൊയ്യാലുമാലിൽ, ബിനോയി മംഗലത്താടിൽ, ഓഫീസ് കോർഡിനേറ്റർ റിനു ജി.എം എന്നിവർ നേതൃത്വം നല്കി.

ഫോട്ടോ: പുതുവർഷത്തിൽ നീരണഞ്ഞ തലവടി ചുണ്ടനും തുഴച്ചിൽ കാർക്കും എടത്വ സെന്റ് ജോർജ്ജ് ഫെറോന പള്ളിയിൽ നല്കിയ സ്വീകരണം

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles