Thursday, December 26, 2024

Top 5 This Week

Related Posts

തലവച്ചപ്പാറ,കുഞ്ചിപ്പാറ ആദിവാസി കോളനികളിൽ വൈദ്യുതി എത്തുന്നു

നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു

കോതമംഗലം :: കുട്ടമ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ട തലവച്ചപാറ,കുഞ്ചിപ്പാറ പട്ടികവര്‍ഗ്ഗ കോളനികളിലെ വൈദ്യുതീകരണത്തിന്റെ നിര്‍മ്മാണോദ്‌ഘാടനം കുഞ്ചിപ്പാറ കോളനിയില്‍ വച്ച്‌ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

4,07,02,000/ രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.13 കി മീ 11 കെ വി ഭൂഗർഭകേബിൾ വലിക്കുന്ന പ്രവർത്തി,0.15 കി മീ 11 കെ വി ഓവർ ഹെഡ് ലൈൻ വലിക്കുന്ന പ്രവർത്തി,രണ്ട് 100 കെ വി എ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുന്ന പ്രവർത്തി,4.65 കി മീ ലോ ടെൻഷൻ ഏരിയൽ ബഞ്ച്ഡ് കണ്ടക്ടർ (ABC) ലൈൻ വലിക്കുന്ന പ്രവർത്തി ഉൾപ്പെടെയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്.പെരുമ്പാവൂർ കെ എസ് ഇ ബി ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി കെ രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,പഞ്ചായത്ത് മെമ്പർമാരായ സിബി കെ എ,ഗോപി ബദറൻ,ജോഷി പൊട്ടയ്ക്കൽ,കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഇ കെ ശിവൻ,സി പി ഐ എം ലോക്കൽ സെക്രട്ടറി കെ റ്റി പൊന്നച്ചൻ,പട്ടികവർഗ്ഗ ഉപദേശക സമിതി മെമ്പർ ഇന്ദിരക്കുട്ടി രാജു,കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,ഉദ്യോഗസ്ഥർ,ജീവനക്കാർ,യൂണിയൻ ഭാരവാഹികൾ,പ്രസ്സ് ക്ലബ് പ്രസിഡന്റ്‌ സോണി നെല്ലിയാനി,കുഞ്ചിപ്പാറ ഊരു മൂപ്പൻ പൊന്നപ്പൻ ചന്ദ്രൻ,കുഞ്ചിപ്പാറ കാണിക്കാരൻ അല്ലി കൊച്ചലങ്കാരൻ,തലവച്ചപ്പാറ കാണിക്കാരൻ ചെല്ലൻ കുറുമാൻ എന്നിവർ സന്നിഹിതരായിരുന്നു.മു വാറ്റുപുഴ ടി ഡി ഓ അനിൽ ഭാസ്കർ സ്വാഗതവും ഇടമലയാർ ടി ഇ ഓ രാജീവ് പി കൃതജ്ഞതയും പറഞ്ഞു.ഊരു നിവാസികളുടെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യമാണ്‌ ഇപ്പോൾ ഈ പദ്ധതിയിലൂടെ യഥാർത്ഥ്യമാകുന്നതെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles