Thursday, December 26, 2024

Top 5 This Week

Related Posts

തരിശുനിലത്തിൽ തീ പടർന്നു; നാട്ടുകാരുടെ ഇടപെടൽ ദുരന്തം ഒഴിവായി.


തലവടി : തരിശുനിലത്തിൽ തീ പടർന്നു. നാട്ടുകാരുടെ സമയോജിതമായ ഇടപെടൽ വൻദുരന്തം ഒഴിവായി. തലവടി പഞ്ചായത്ത് 3-ാം വാർഡിൽ കരുവേലിൽ ചിറക്കുഴി പാടത്താണ് തീ പടർന്നത്. ഇന്നലെ വൈകിട്ട് 4.30 – നാണ് സംഭവം. പടത്തെ കരിഞ്ഞുണങ്ങിയ പുല്ലിനും കുറ്റിചെടികളിലുമാണ് തീ പടർന്നത്. പാടത്തിനോട് ചേർന്ന ഭാഗങ്ങളിൽ നിരവധി വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്. തീ പിടിക്കുന്നത് സമീപ വാസികളുടെ ശ്രദ്ധയിൽ പെട്ടെങ്കിലും മിനിട്ടുകൾക്കുള്ളിൽ തീ പടരുകയായിരുന്നു. തലവടി ഗ്രാമപഞ്ചായത്ത് അംഗം ജോജി ജെ. വൈലപ്പിള്ളിൽ, പ്രകാശ് പനവേലിൽ എം.എസ്. മധുസൂതനൻ, ജോമോൻ ചക്കാലയിൽ, ഐപ്പ് വർഗീസ് , പ്രസിത പാരൂർ എന്നിവരുടെ നേത്യുത്വത്തിൽ നാട്ടുകാരുടെ ഏറെ നേരത്തെ ശ്രമഫലമാണ് തീ അണച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles