Friday, December 27, 2024

Top 5 This Week

Related Posts

ഡൽഹിയിലും, മഹാരാഷ്ട്രയിലും മാസ്‌ക്,സാമൂഹ്യ അകലം വേണ്ട

ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഇനി മുതൽ മാസ്‌ക് നിർബന്ധമില്ല. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ ഒഴിവാക്കി.
ഓരോ വ്യക്തിയുടേയും താത്പര്യം അനുസരിച്ച് മാസ്‌ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാമെന്നാണ് മഹാരാഷ്ട്ര സർക്കാരിൻറെ പു തിയ നിർദേശം. കഴിഞ്ഞ രണ്ട് വർഷമായി നിലനിന്ന മനിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനു കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നൽകിയതടെയാണ് തീരുമാനം. സാമൂഹ്യ അകലവും ഒഴിവാക്കി. മഹാരാഷ്ട്രയിലെ പുതുവത്സരം ആഘോഷിക്കുന്ന ശനിയാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽവരും. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്് പൂർണ ഇളവുകൾ പ്രഖ്യാപിച്ചത്. അടുത്ത ദിവസങ്ങളിൽ കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങലും സമാനമായ തീരുമാനം എടുക്കുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles