Wednesday, December 25, 2024

Top 5 This Week

Related Posts

ഡൽഹിയിലും കാശ്മീരിലും ഭൂചലനം

ന്യൂഡൽഹി: ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ശക്തിയായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയതായി പ്രാഥമിക വിവരം. ഇന്നലെ രാത്രി 10.20നുണ്ടായ ഭൂചലനം മൂന്നു സെക്കൻഡ് നീണ്ടു നിന്നു. ജമ്മു കാശ്മീരിലാണ് ഏറ്റവും കൂടുതൽ പ്രകമ്പനം അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാ്ണ് കണ്ടെത്തൽ. പാകിസ്താൻ, ചൈന , ഉൾപ്പെടെ 9 രാജ്യങ്ങളിലും ഭൂകമ്പമുണ്ടായി.
പാകിസ്താനിലും, അഫ്ഗാനിസ്താനിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്്്. 300 ലേറെ പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്

ഡൽഹി നഗരത്തിലും, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ചലനമുണ്ടായി. ആളുകൾ ഭയചകിതരായി വീടുകളിൽനിന്നു പുറത്തേക്ക് ഓടി. . ഭൂചലനത്തിൽ ഇതുവരെ നാശനഷ്ടം രേഖപ്പെടുത്തിയിട്ടില്ല. പാകിസ്താനിലെ ഭൂചലനത്തിന് റിക്ടർ സ്‌കയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി.

പ്രഭവ കേന്ദ്രം
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാൻ പട്ടണമായ ജുർമിൽ നിന്ന് 40 കിലോമീറ്റർ (25 മൈൽ) തെക്ക്-തെക്ക് കിഴക്കായി പാകിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിർത്തിക്കടുത്താണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles