Thursday, December 26, 2024

Top 5 This Week

Related Posts

ഡോ.ബി.ആര്‍.അംബേദ്ക്കര്‍ സ്റ്റഡി സെന്റര്‍സംസ്ഥാനത്ത് ചാരിറ്റബിള്‍ ട്രസ്റ്റായി പ്രവർത്തിക്കും.

ഡോ.ബി.ആര്‍.അംബേദ്ക്കര്‍ സ്റ്റഡി സെന്റര്‍ സംസ്ഥാനത്ത് ചാരിറ്റബിള്‍ ട്രസ്റ്റായി പ്രവർത്തിക്കും.

കൊല്ലം: ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ഡോ.ബി.ആര്‍.അംബേദ്ക്കര്‍ സ്റ്റഡി സെന്റര്‍ & ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം  കേരള സംസ്ഥാനത്ത് വ്യാപിപ്പിക്കുന്നതിനും സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നതിനും പൊതുയോഗം തീരുമാനിച്ചു.ഇന്ത്യയെ ആധുനികവല്‍ക്കരിച്ച ഡോ.ബി.ആര്‍.അംബേദ്കറുടെയും, സമകാലികരായ ഇതര ദേശീയ നേതാക്കളുടെയും നവോത്ഥാന നായകരുടേയും ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുകയും, ഇന്ത്യയുടെ ഐക്യത്തിനും, അഖണ്ഡതയ്ക്കും, മതനിരപേക്ഷതയ്ക്കും, സാമൂഹ്യ- വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്ന തിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുക. തൊഴില്‍ രഹിതരായ   സ്ത്രീപുരുഷന്മാര്‍ക്ക് വിവിധ തൊഴിലുകളില്‍ പരിശീലനം കൊടുക്കുക. വ്യവസായങ്ങള്‍ കൈത്തൊഴില്‍ കേന്ദ്രങ്ങള്‍, വായനാശാലകള്‍, ഗ്രന്ഥശാലകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍ തുടങ്ങിയവ ലാഭേച്ഛ കൂടാതെ സ്ഥാപിക്കുക. വിദ്യാഭ്യാസത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവരെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരേയും ആദരിക്കുന്നതിന് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തും. മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക വിപത്തുകള്‍ക്കെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക. രക്തദാനം, അവയവദാനം പ്രോത്സാഹിപ്പിക്കുക, വനിതകള്‍ക്ക് മാത്രമുള്ള തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുക. പരിസ്ഥിതി ക്യാമ്പുകള്‍, നാടകോത്സവങ്ങള്‍, ചലച്ചിത്രോത്സവങ്ങള്‍, കലാകായിക മത്സരങ്ങള്‍, സ്വാതന്ത്ര്യ സമരസേനാനികള്‍ നവോത്ഥാന നായകര്‍ ചരിത്രകാരന്‍മാര്‍ ലോക ജനനേതാക്കള്‍ എന്നിവരുടെ ജന്മദിനങ്ങള്‍ ആഘോഷിക്കുകയും ചരമദിനം ആചരിക്കുകയും ചെയ്യുക, ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളും, തൊഴില്‍ പരിശീലന കേന്ദ്രങ്ങളും ആരംഭിക്കുക.തുടങ്ങി വിവിധ ഉദ്ദേശ്യലക്ഷ്യങ്ങളോടുകൂടി അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.

ഡോ.ബി.ആര്‍.അംബേദ്ക്കര്‍ സ്റ്റഡി സെന്റര്‍ & ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ബോബന്‍.ജി.നാഥ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഭാരവാഹികളായ ചൂളൂര്‍ഷാനി, ആര്‍.സനജന്‍, അജിലൗലാന്റ്, ഷഫീക്ക് കാട്ടയ്യം, ഫഹത് തറയില്‍, ജെ.എം.ആസാദ്, സുമമേഴ്സി, ഡോളി.എസ്, സോമഅജി, ബിനോയ് കരിമ്പാലില്‍, കൊണ്ടോടിയില്‍ മണികണ്ഠന്‍, മോളി എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles