Thursday, December 26, 2024

Top 5 This Week

Related Posts

ഡോ ജോ ജോസഫ് എൽഡിഎഫ് സ്ഥാനാർഥി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഡോ ജോ ജോസഫ് (43) എൽഡിഎഫ് സ്ഥാനാർഥി. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. സ്ഥാനാർഥി നിർണയത്തിൽ സിപിഎമ്മിലുണ്ടായി തർക്കവും ആശയകുഴപ്പവും ചർച്ചയായിരിക്കെയാണ്
വാഴക്കാല സ്വദേശിയായ ജോ ജോസഫിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ ജോ ജോസഫ് പൂഞ്ഞാർ കളപ്പുരയ്ക്കൻ കുടുംബാംഗമാണ് ഡോ ജോ ജോസഫ്. കെഎസ്ഇബി ജീവനക്കാരായിരുന്ന പരേതരായ കെ വി ജോസഫിന്റേയും ഏലിക്കുട്ടിയുടേയും മകനായി 1978 ഒക്ടോബർ 30ന് ചങ്ങനാശ്ശേരിയിലാണ് ജനനം.

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ബിരുദം നേടിയ ഡോക്ടർ ജോ ജോസഫ്, കട്ടക്ക് എസ്സിബി മെഡിക്കൽ കോളേജിൽ നിന്നും ജനറൽ മെഡിസിനിൽ എംഡിയും ഡൽഹി ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാർഡിയോളജിയിൽ ഡിഎമ്മും നേടി. എറണാകുളം ലിസി ആശുപത്രിയിൽ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകി.

സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമാണ്. ഹൃദയപൂർവ്വം ഡോക്ടർ എന്ന പുസ്തകത്തിന്റെ രചിയിതാവാണ്. തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ സെക്യാട്രിസ്റ്റായ ഡോക്ടർ ദയാ പാസ്‌കലാണ് ഭാര്യ. കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ്സുകാരി കുമാരി ജവാൻ ലിസ് ജോ, ആറാം ക്ലാസ്സുകാരി കുമാരി ജിയന്ന എന്നിവരാണ് മക്കൾ.
ഇടത് സ്ഥാനാർഥിയായത് ഏറ്റവും വലിയ ഭാഗ്യമാണെന്ന് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്. നൂറ് ശതമാനം വിജയപ്രതീക്ഷയാണുള്ളതെന്നും സഭയുടെ സ്ഥാനാർഥിയെന്നത് ആരോപണം മാത്രമാണെന്നും ജോ ജോസഫ് ലിസി ഹോസ്പിറ്റലിൽ നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles