Thursday, December 26, 2024

Top 5 This Week

Related Posts

ഡിവൈഎഫ്‌ഐ ഇന്ന് ബ്ളോക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധിക്കും

പി സി ജോര്‍ജിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കാനാണ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്‌തിരിക്കുന്നത്

മതവിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിനെതിരെ ഡിവൈഎഫ്‌ഐ ഇന്ന് ബ്ളോക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധിക്കും. വൈകുന്നേരം അഞ്ച് മണിക്ക് ബ്ലോക്ക് കേന്ദ്രങ്ങളില്‍ പി സി ജോര്‍ജിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കാനാണ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്‌തിരിക്കുന്നത്.
അതേസമയം പി സി ജോര്‍ജ്ജിനെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടി വിദ്വേഷപ്രചാരകര്‍ക്കുള്ള വ്യക്തമായ സന്ദേശമാണെന്ന് ഡിവൈഎഫ്ഐ പ്രസ്‌താവനയില്‍ പറഞ്ഞു. പി സി ജോര്‍ജ്ജിന്റെ മതവിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസ്‌താവനക്കെതിരെ ഡിവൈഎഫ്‌ഐ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഇത്തരം വര്‍ഗ്ഗീയ വാദികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും നടപടിയെടുക്കുകയും ചെയ്‌ത സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടല്‍ മാതൃകാപരമാണെന്ന് ഡി.വൈ,എഫ്.ഐ പ്രസ്താവിച്ചു
മതനിരപേക്ഷ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വ്വമായ ക്രിമിനല്‍ പ്രവൃത്തിയായിരുന്നു. സംഘപരിവാര്‍ കൂടാരത്തില്‍ രാഷ്‌ട്രീയ അഭയാര്‍ഥിത്വം തേടുന്ന ജോര്‍ജ്ജ് അവരുടെ ഗുഡ് ബുക്കില്‍ ഇടംപിടിക്കാന്‍ കടുത്ത മതവിദ്വേഷമാണ് പ്രചരിപ്പിച്ചതെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles