സമൂഹ മാധ്യമമായ ‘ട്വിറ്റർ’ സ്വന്തമാക്കി ശതകോടീശ്വരൻ ഇലോൺ മസ്ക്. 4,400 കോടി യു.എസ് ഡോളർ (3.67 ലക്ഷം കോടി ഇന്ത്യൻരൂപ) റിനു കരാർ ഉറപ്പിച്ചതായി സ്ഥിരീകരിച്ചു. ‘ടെസ്‍ല’ സി.ഇ.ഒ ആയ മസ്ക് ട്വിറ്റർ കൈപ്പിടിയിലൊതുക്കുന്നത് സംബന്ധിച്ച് ഭിന്നാഭിപ്രായം നിലനില്ക്കെയാണ് കരാർ ഉറപ്പിച്ചിരിക്കുന്നത്. ഇലോൺ മസ്കിന്റെ വരവ് ട്വിറ്ററിൽ സ്വതന്ത അഭിപ്രായത്തിനു കൂടുതൽ സാധ്യത തെളിയുമെന്നാണ് വിലയിരുത്തൽ. ട്വിറ്റർ സ്വന്തമാക്കിയതോടെ മസ്ക് വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാനാണ് ലോകം ആകാംഷ യോടെ കാത്തിരിക്കുകയാണ്. ട്വിറ്ററിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സ്ഥിരമായി പോളുകൾ നടത്തിയും കടുത്ത വിമർശനങ്ങൾ ഉന്നയിച്ചും മസ്ക് നേരത്തെ രംഗത്തുണ്ടായിരുന്നു. ട്വിറ്ററിൽ എഡിറ്റ് ബട്ടൺ ഏർപ്പെടുത്തൽ,
അൽഗോരിതം ഒരു ഓപ്പൺ സോഴ്സാക്കൽ, ട്വീറ്റുകൾ ഡീമോട്ട് അല്ലെങ്കിൽ പ്രൊമോട്ട് ചെയ്യുന്നു എന്ന് ഉപഭോക്താക്കൾക്ക് കാണാൻ സാധിക്കുന്ന സംവിധാനം. ക്രിപ്റ്റോ കറൻസി തട്ടിപ്പുകൾ കണ്ടെത്താനുള്ള മാർഗം. തുടങ്ങിയ പരിഷ്കരണങ്ങളാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യപരമായ ജനാധിപത്യത്തിന് സ്വതന്ത്രമായ അഭിപ്രായപ്രകടനം ആവശ്യമാണെന്നാണ് ഇലോൺ മസ്ക് പറയുന്നത്. ടെസ് ല, സ്പേസ് എക്സ് കമ്പനികളുടെ ഉടമയായ ഇലോൺ മസ്ക് ലോക കോടീശ്വരിൽ ഒന്നാം സ്ഥാനത്താണ്.