Friday, December 27, 2024

Top 5 This Week

Related Posts

ജോധ്പൂരില്‍ സമാധാനം ഉറപ്പുവരുത്താന്‍ ശ്കതമായ നടപടി : 133 പേര്‍ അറസ്റ്റില്‍

രാജസ്ഥാനിലെ ജോധ്പുരില്‍ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ 133 പേര്‍ അറസ്റ്റിലായി. പത്തു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും തുടരുന്നു. പ്രദേശത്ത കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സമാധാനയോഗത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി. ജനകീയ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി സംഘര്‍ഷം ആസൂത്രണം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
ബി.ജെ.പി ഹൈകമാന്‍ഡിന്റെ ഉത്തരവനുസരിച്ചാണ് കലാപമെന്ന് ബുധനാഴ്ച ഗെഹ് ലോട്ട് ആരോപിച്ചു. സമാധാനം ദഹിക്കാത്തതിനാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈദ്, പരശുറാം ജയന്തിയുടെ ഭാഗമായി പതാക സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് തിങ്കളാഴ്ച സംഘര്‍ഷത്തിലെത്തിയത്.
അക്രമത്തില്‍ ഒമ്പത് പൊലീസുകാര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. സമാധാനം ഉറപ്പുവരുത്താന്‍ പ്രപദേശത്ത് ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു.ഇതിനിടെ ജോധപൂരില്‍ സമാധാനം ഉറപ്പാക്കണമെന്ന് യു.എന്‍.ആവശ്യപ്പെട്ടു. വിവിധ വിഭാഗങ്ങള്‍ ഒരുമിച്ച് ജീവിക്കുന്ന സമൂഹത്തില്‍ ആഘോഷങ്ങള്‍ ഉള്‍പ്പെടെ സമാധാനമായി നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഇതിനുള്ള സാഹചര്യം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ഉപവക്താവ് ഫര്‍ഹാന്‍ ഹഖ് മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles