വീടുകളും സ്ഥാപനങ്ങളും ഇടിച്ചുനിരത്തുന്നത് സുപ്രികോടതി തടഞ്ഞു
ബൃന്ദകാരാട്ട് ബുൾഡോസറിനു മുന്നിൽ കുത്തിയിരുന്നു
ഹനുമാൻ ജയന്തി ഘോഷയാത്രയെ തുടർന്ന് സംഘർഷമുണ്ടായ ഡൽഹി ജഹാംഗീർപുരിയിൽ മധ്യപ്രദേശ് മാതൃകയിൽ ബുൽഡോസർ ഉപയോഗിച്ച് വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കാൻ ബി.ജെ പി ഭരിക്കുന്ന വടക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ രംഗത്തുവന്നു. ബംഗാളി മുസ്ലിംകൾ താമസിക്കുന്ന മുസ്ലിംകൾ താമസിക്കുന്ന ഭാഗത്താണ് ബുധനാഴ്ച രാവിലെ കെട്ടിടങ്ങൾ അനധികൃതമെന്നു ചൂണ്ടികാണിച്ച് പൊളിക്കൽ ആരംഭിച്ചത്. സുപ്രിംകോടതിയിൽ ഹർജി എത്തിയതിനെതുടർന്ന് അടിയന്തിരമായി പൊളിക്കൽ നടപടി സ്റ്റേ ചെയ്ത് സൂപ്രിം കോടതി ചീഫ് ജസ്റ്റീസ് ഉത്തരവിട്ടു. ജംഇയ്യത്തുൽ ഉലമായെ ഹിന്ദിൻറെ ഹരജിയിലാണ് ഉത്തരവ്. ദുഷ്യന്ത് ദവെ, കപിൽ സിബൽ, സഞ്ജയ് ഹെഗ്‌ഡെ എന്നിവർ ഹരജിക്കാർക്കായി ഹാജരായി. എന്നാൽ, സുപ്രീംകോടതി വിധി പരിഗണിക്കാതെ സ്ഥലത്ത് ഒഴിപ്പിക്കൽ തുടർന്നു. ഉത്തരവ് ലഭിച്ചിട്ടില്ലെന്നായിരുന്നു വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതരുടെ വാദം.
കോടതി ഉത്തരവിനിടയിലും പൊളിക്കൽ നടപടി തുടരവെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ട് സ്ഥലത്ത് എത്തി ബുൾഡോസറിനു മുന്നിൽകുത്തിയിരുന്നു അതിക്രമം തടഞ്ഞു.
വൻ പൊലീസ് കാവലിലാണ് ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പൽ കൗൺസിൽ് ബുൾഡോസർ ഓപറേഷന് തുടക്കം കുറിച്ചത്.
കിടപ്പാടവും തകർക്കാൻ എത്തിയ ബുൾഡോസറുകൾക്ക് മുന്നിൽ വീട്ടമ്മമാർ കരഞ്ഞ് തളർന്നുവീഴുന്ന കാഴ്ച ദയനീമായിരുന്നു. മുന്നറിയിപ്പ് പോലും നൽകാതെ പാഞ്ഞെത്തി വീട്ടുപകരണങ്ങൾ വരെ തകർത്തു മുന്നേറുന്ന സ്ഥിതിയാണ് ഉണ്ടായത്.
ഹനുമാൻ ജയന്തിയോടനുബന്ധിച്ച് ഏപ്രിൽ 16ന് ഇരുവിഭാഗങ്ങൾ തമ്മിൽ പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു. അനുമതി ഇല്ലാതെ നോമ്പുതുറ സമയത്ത് പൊലീസ് അകമ്പടിയോടെ വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും ആയുധമേന്തി നടത്തിയ ഘോഷയാത്രയായും ്പ്രകോപനവുമാണ് ആക്രമണത്തിനിടയാക്കിയത്. തുടർന്ന് ഒരു വിഭാഗത്തെ മാത്രം ഏകപക്ഷീയമായി അറസ്റ്റ് ചെയ്തത് വിവാദമായി.രിക്കെയാണ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തൽ ആരംഭിച്ചത്.
ഹാംഗീർപുരിയിലെ കലാപകാരികളുടെ അനധികൃത കെട്ടിടങ്ങൾ പൊളിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ബി.ജെ.പി മേധാവി ആദേശ് ഗുപ്ത കോർപറേഷന് കത്ത് നൽകിയിരുന്നു. സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ കുടിയേറ്റക്കാരാണ് പ്രശ്‌നക്കാരെന്ന് വരുത്തിത്തീർക്കുകയായിരുന്നു
ബിജെപി ലക്ഷ്യമിട്ടത്.