Thursday, December 26, 2024

Top 5 This Week

Related Posts

ചീനിക്കുഴി കൂട്ടക്കൊലപാതകത്തിനു ഒരു വർഷം തികയുന്നു

വയോധികനായ പിതാവ് സ്വന്തം മകനെയും മകന്റെ ഭാര്യയും മക്കളും അടങ്ങുന്ന നാലുപേരെ തീയിട്ടുകൊന്ന ക്രൂരസംഭവം അരങ്ങേറിയിട്ടു ഒരു വർഷമാകുന്നു.

തൊടുപുഴ: ചീനിക്കുഴി കൂട്ടക്കൊലപാതകത്തിനു ഒരു വയസ്സ്. വയോധികനായ പിതാവ് സ്വന്തം മകനെയും മകന്റെ ഭാര്യയും മക്കളും അടങ്ങുന്ന നാലുപേരെ തീയിട്ടുകൊന്ന ക്രൂരസംഭവം അരങ്ങേറിയിട്ടു ഒരു വർഷമാകുന്നു. സ്വത്ത് തർക്കത്തിൻറെയും മറ്റും പേരിൽ തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു- 45), ഭാര്യ ഷീബ (40), പെൺമക്കളായ മെഹ്റിൻ (16), അസ്‌ന (13) എന്നിവരെയാണ് ഫൈസലിന്റെ പിതാവ് ഹമീദ്് (79) ് പെട്രോൾ കുപ്പികൾ കത്തിച്ചെറിഞ്ഞ് കൊലപ്പെടുത്തിയത്.

ഉടുമ്പന്നൂർ ചീനിക്കുഴിയിൽ 2022 മാർച്ച് 19 ഞായറാഴ്ച പുലർച്ച 12.30 ഓടെയാണ് നാടിനു മറക്കാനാവാത്ത ക്രൂരത അരങ്ങേറിയത്. . ഹമീദിനോടൊപ്പം താമസിച്ചിരുന്ന മകനും കുടുംബവും ഉറങ്ങിക്കിടക്കവെ ജനാല വഴിയാണ് പെട്രോൾ നിറച്ചക കുപ്പി കത്തിച്ചെറിഞ്ഞത്. രക്ഷപ്പെടാനുള്ള മാർഗങ്ങളെല്ലാം അടച്ചശേഷമാണ് കൃത്യം നടപ്പിലാക്കിയത്.

് കിടപ്പുമുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടിയും തീ അണക്കാതിരിക്കാൻ ടാങ്കിലെ വെള്ളം നേരത്തെ ഒഴുക്കിക്കളഞ്ഞും ആസൂത്രിത കൊലപാതകമാണ് നടത്തിയത്. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും തീകാരണം അടുക്കാനായില്ല.
ഹമീദിനെ പൊലീസ് സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റപ്പത്രം സമർപ്പിച്ച കേസിൽ ഹമീദ് മുട്ടം ജയിലിൽ വിചാരകാത്ത് തടവിലാണ്. ചീനിക്കുഴിയിൽ മെഹ്റിൻ സ്‌റ്റോഴ്‌സെന്ന പേരിൽ പലചരക്ക് കട നടത്തുകയായിരുന്നു മുഹമ്മദ് ഫൈസൽ. ഫൈസൽ മഞ്ചിക്കല്ലിൽ നിർമാണം പൂർത്തിയാക്കിയ ഇരുനില വീട്ടിലേക്ക് താമസം മാറ്റാനിരിക്കെയാണ് പൈശാചികമായ കൊലപാതകത്തിനിരയായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles