Thursday, December 26, 2024

Top 5 This Week

Related Posts

ചന്ദ്രികയിലൂടെ കള്ളപ്പണം ; വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം തുടരാം ഹൈക്കോടതി

ചന്ദ്രികയിലൂടെ കള്ളപ്പണം ; വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം തുടരാം ഹൈക്കോടതി
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം ചന്ദ്രികയിലൂടെ വെളിപ്പിച്ചെന്ന കേസിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ ഇ.ഡി. അന്വേഷണം തുടരാം. ഇത് സംബന്ധിച്ച് നേരത്തെ നിലനിന്ന സ്റ്റേ കോടതി നീക്കി. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഇ.ഡി അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ നിന്നു സ്‌റ്റേ വാങ്ങിയതോടെ അന്വേഷണം മരവിച്ചിരുന്നു. ചന്ദ്രിക ദിനപ്പത്രത്തിൻറെ അക്കൗണ്ടിലൂടെ മാറിയ 10 കോടി പാലാരിവട്ടം പാലം അഴിമതിയിലൂടെ മാറിയതെന്നാണ് പൊതുപ്രവർ്ത്തകനായ ഗീരീഷ്ബാബു നൽകിയ ഹർജിയിലെ ആരോപണം. മൂസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പരേതനായ ഹൈദരലി ശിഹാബ് തങ്ങളിലേക്കുവരെ അന്വേഷണം നീണ്ട സംഭവം മുസ്ലിം ലീഗിലും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ചാർജ് ചെയ്ത പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞ് അഞ്ചാം പ്രതിയാണ്
വി.കെ. ഇബ്രാഹിം കുഞ്ഞിനുപുറമെ ആർ.ഡി.എസ് എം.ഡി സുമിത് ഗോയൽ, പൊതുമരാമത്ത് മുൻ സെക്ട്രറി ടി.ഒ. സൂരജ്, കിറ്റ്‌കോ മുൻ എം.ഡി ബെി പോൾ, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മന്റെ് കോർപറേഷൻ അസി. ജനറൽ മാനേജർ പി.ഡി. തങ്കച്ചൻ കിറ്റ്‌കോ ഡിസൈനർ നിശാ തങ്കച്ചി, എൻജിനീയർ ഷാലിമാർ, പാലത്തിന്റെ രൂപകൽപന നിർവഹിച്ച നാഗേഷ് കസൾട്ടൻസി ഡിസൈനർ മഞ്ജുനാഥ് തുടങ്ങിയ ഉന്നതർ പ്രതകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles