Wednesday, January 1, 2025

Top 5 This Week

Related Posts

ഗ്യാൻവ്യാപി മസ്ജിദ് കേസ് ജില്ലാ കോടതിയിലേക്കു മാറ്റി സുപ്രിം കോടതി

ഗ്യാൻവ്യാപി മസ്ജിദ് കേസ് യു.പി. മുതിർന്ന ജില്ലാ ജഡ്ജി പരിഗണിക്കണമെന്ന് സു്പ്രിം കോടതി ഉത്തരവിട്ടു. വാരാണസി സിവിൽ ജഡ്ജിയിൽനി്ന്നു കേസുകളെല്ലാം ജില്ലാ കോടതിയിലേക്കു മാറ്റി. കേസ് തീർപ്പാകുന്നതുവരെ സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ് തുടരുമെന്ന് ഡി. വൈ. ചന്ദ്രചൂഡ് വിധിച്ചു. ഗ്യാൻവാപി മസ്ജിദിൽ ഹിന്ദു പ്രതിഷ്ഠകളുണ്ടെന്ന ഹിന്ദുക്കളുടെ അവകാശവാദം യുപി ജുഡീഷ്യൽ സർവീസിലെ മുതിർന്ന ജഡ്ജിയാണ് കേൾക്കേണ്ടതെന്ന് സുപ്രിംകോടതി. യുപിയിലെ അവസ്ഥയും പ്രശ്നങ്ങളും അത്തരമൊരു ജഡ്ജിക്കാണ് മനസ്സിലാവുകയെന്ന് കോടതി അഭിപ്രായപ്പെട്ടു. മുസ്ലിംകളുടെ നിസ്‌കാരം തടസ്സപ്പെടുത്തരുതെന്നും അംഗസ്‌നാനം ചെയ്യുന്നതിനു നിലവിലുള്ള ടാങ്കിൽതന്നെ സൗകര്യമേർപ്പെടുത്തണമെന്നും നിർദ്ദശമുണ്ട്. കണ്ടെത്തിയെന്നു പറയുന്ന ശിവ ലിംഗം സംരക്ഷിക്കണം. സർവേ റിപ്പോർട്ട് ചോർന്നതിനെയും കോടതി വിമർശിച്ചു.

ഗ്യാൻവ്യാപി മസ്ജിദിൽ അവകാശവാദം ഉന്നയിച്ച് നൽകിയ ഹർജി നിയമപരമായി നിലനിൽക്കില്ല എന്നതാണ് മസ്ജിദ് പരിപാലന സമിതിയുടെ ഹർജി. ഇക്കാര്യത്തിൽ മസ്ജിദിൽ സർവ്വേ നടത്താൻ വാരാണസി സിവിൽ ജഡ്ജി ഉത്തരവിട്ടതിനെയും ഹർജിക്കാർ ചോദ്യം ചെയ്തു. ജില്ലാ ജഡ്ജി ഹർജിയുടെ നിയമസാധുതയിൽ തീർപ്പുണ്ടാക്കുന്നതിന് മുൻഗണന നൽകണമെന്നും സുപ്രിം കോടതി വ്യക്തമാക്കി.

രണ്ട് സമുദായങ്ങൾക്കിയടിലുളള സാഹോദര്യം നിലനിർത്തുന്നതിനാണ് കോടതി പ്രധാനപരിഗണന നൽകുന്നത്- ജഡ്ജിമാർ പറഞ്ഞു.
രാജ്യത്ത് ഒരു സമതുലിതാവസ്ഥയുണ്ടാകണം. ആശ്വാമായിട്ടായിരിക്കണം നടപടികൾ സ്വീകരിക്കേണ്ടത്- ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles