Saturday, January 4, 2025

Top 5 This Week

Related Posts

ഗ്യാൻവാപി മസ്ജിദ് ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും


പള്ളി കൈയേറാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കാശിയിലെ ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താനുള്ള നീക്കം തടയണമെന്നും, തൽസ്ഥിതി തുടരാൻ ഉത്തരവിടണമെന്നുമാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതിയിൽ ഇന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് പരിഗണിക്കും. പള്ളിയിലെ അംഗ സ്‌നാനം എടുക്കുന്ന ഭാഗം പൂട്ടിസീൽ ചെയ്യാനുളള പ്രദേശിക കോടതി വിധിയും, സർവേയും വിവാദത്തിലായിരിക്കെയാണ് സുപ്രിം കോടതി ഹർജി പരിഗണിക്കുന്നത്. പള്ളി പരിപാലിക്കുന്ന അൻജുമാൻ ഇൻതെസാമിയ മസ്ജിദ് കമ്മിറ്റിയാണ് നേരത്തെ സ്റ്റാറ്റസ്‌കോ ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്. രേഖകൾ പരിശോധിച്ചശേഷം ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹരജി ലിസ്റ്റ് ചെയ്തത്.


16-ാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരിയായ ഔറംഗസീബ് കാശി വിശ്വനാഥക്ഷേത്രം തകർത്താണ് ഗ്യാൻവാപി പള്ളി നിർമിച്ചതെന്നാണ് സംഘ്പരിവാർ സംഘടനകൾ പറയുന്നത്.2019ൽ വിജയ് ശങ്കർ റസ്‌തോഗിയെന്ന വാരാണസിയിലെ അഭിഭാഷകൻ പള്ളി സമുച്ചയം പുരാവസ്തു സർവേ നടത്താൻ ആവശ്യപ്പെട്ട് പരാതി നൽകി. ഈ കേസുകളിലാണ് വാരാണസിയിലെ കോടതി ദേശീയ പുരാവസ്തു വകുപ്പിനെ സർവേക്കു ചുമതലപ്പെടുത്തിയത്. തുടർന്ന് ശിവലിംഗം കണ്ടെത്തിയെന്ന വ്യാജേന പള്ളിയുടെ ഒരു ഭാഗം കോടതി സീൽചെയ്തതും. കുളത്തിൽ കണ്ടെത്തിയത് വാട്ടര്‍ ഫൗണ്ടൻ ആണെന്നു മസ്ജിദ് കമ്മിറ്റി ചിത്രം സഹിതം പുറത്തുവിട്ടുണ്ട്

വിശ്വാസികൾ അംഗസ്‌നാനത്തിനു ഉപയോഗിക്കുന്ന കുളം ഉൾപ്പെട്ട പള്ളിയുടെ ഭാഗം പൂട്ടി സീൽ ചെയ്തതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നതതിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് നൂറുകണക്കിന് എസ്ഡിപിഐ പ്രവർത്തകർ വിധിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം രാജ്ഭവനിലേക്ക് മാർച്ച് നടത്തി. മാർച്ച് രാജ്ഭവന് സമീപം പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരേ പോലിസ് ജലപീരങ്കി പ്രയോഗിച്ചു.സംസ്ഥാന കമ്മിറ്റിയംഗം അഷ്റഫ് പ്രാവച്ചമ്പലം മാർച്ച് ഉദ്ഘാടനം ചെയ്തു.
വാരാണസിയിലെ ‘ഗ്യാൻവാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക’, ആരാധനാലയ നിയമം 1991 നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ രാജ്യവ്യാപക പ്രക്ഷോഭത്തിനു ആഹ്വാനം ചെയ്തു.
വരാണസിയിലെ ഗ്യാൻ വാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന പേരിൽ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾ മുമ്പ് ബാബരി മസ്ജിദിൽ നടന്ന സംഭവങ്ങൾക്ക് സമാനമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles