Friday, December 27, 2024

Top 5 This Week

Related Posts

ഖത്തർ ലോകകപ്പ് ആവേശത്തിമിർപ്പിലാടാൻ ഔദ്യോഗിക ഗാനമെത്തി

ദോഹ: ഖത്തർ ലോകകപ്പ് ആവേശത്തിമിർപ്പിലാടാൻ ഔദ്യോഗിക ഗാനമെത്തി. അറേബ്യൻ മരുഭൂമിയുടെ പശ്ചാത്തലത്തിൽ ‘ഹയ്യാ.. ഹയ്യാ.. ‘ എന്ന വരികളോടെയാണ് ് 3.35 മിനിറ്റ് ദൈർഘ്യമുള്ള ഗാനവീഡിയോ പുറത്തിറിക്കിയിരിക്കുന്നത്.

അമേരിക്കൻ ഗായകൻ ട്രിനിഡാഡ് കർഡോണ, ആഫ്രോബീറ്റ്‌സ് ഐകൺ ഡേവിഡോ, ഖത്തരി ഗായിക ഐഷ എന്നിവരാണ് ഗാനമാലപിച്ചത്.
് ഗാനരംഗത്ത്് ആദ്യം ദൃശ്യമാകുന്നത് ഫുട്‌ബോൾ ഇതിഹാസം അന്തരിച്ച ഡീഗോ മറഡോണയാണ്. അമേരിക്ക, ആഫ്രിക്ക, പശ്ചിമേഷ്യ എന്നീ ലോകത്തിന്റെ മൂന്ന് ഭാഗങ്ങളിൽ നിന്നുള്ള ഗായകരുടെയും ശബ്ദത്തിൽ ഔദ്യോഗികഗാനം പുറത്തുവരുമ്പോൾ സംഗീതവും ഫുട്ബാളും ലോകത്തെ ഒന്നിപ്പിക്കുന്നതിന്റെ പ്രതീകമാവുന്നുവെന്ന് ഫിഫ കൊമേഴ്‌സഷ്യ ഓഫിസർ കേ മഡാറ്റി പറഞ്ഞു.

ഫിഫ യൂട്യൂബ് ചാനൽ, ടിക്‌ടോക് ഉൾപ്പെടെ സാമൂഹ്യമാധ്യമങ്ങളിൽ ഗാനം അപ് ലോഡ് ചെയ്തിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles