മൂവാറ്റുപുഴ : ക്രിസ്മസിനെ വരവേല്ക്കാൻ
നിർമല കോളേജ് ഒരുക്കിയ കേക്ക് മിക്സിങ് സെറിമണി ശ്രദ്ദേയമായി
30 അടി നീളവും അഞ്ചര അടി വീതിയിലും 2500 കിലോയുടെ കേക്കാണ് നിർമ്മല കോളേജ് ടൂറിസം മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നിർമിച്ചത്.
250 ഓളം വിദ്യാർഥികളും അധ്യാപകരും കേക്ക് നിർമ്മാണത്തിൽ പങ്കാളിയായി.
പ്രമുഖ ബേക്കറി ഗ്രൂപ്പായ ഇടക്കാട്ടുകുടി റിജൻസി ബേക്ക് ഹൗസിന്റെ സഹകരണത്തോടെയാണ് ദൗത്യം നടപ്പാക്കിയത്. യാതൊരു പ്രിസർവേറ്റീവും ചേർക്കാതെ നോൺ ആൽക്കഹോളിക്കായിട്ടാണ് കേക്ക് തയ്യാറാക്കിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ചടങ്ങിൽ കോളേജ് മാനേജർ ഫാദർ പയസ് മലേക്കുടി, പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ്,ബർസാർ ഫാദർ ജസ്്റ്റിൻ കണ്ണാടൻ,
വൈസ് പ്രിൻസിപ്പൽ എ.ജെ, ഇമ്മാനുവെൽ, അധ്യാപകരായ ശങ്കരൻ പി.ഡി, ദിന്ന ജോൺസൺ, ഇടക്കാട്ടുകുടി റിജൻസി ബേക്ക് ഹൗസ് ഉടമ കെവിൻ സണ്ണി, നെർവിൻ സണ്ണി, ചെഫ് പോൾസൺ, തുടങ്ങിയവർ സംബന്ധിച്ചു.