Saturday, December 28, 2024

Top 5 This Week

Related Posts

കോവിൽമുക്ക് ഗോപാലൻ ആചാരി അന്തരിച്ചു.

എടത്വ : പ്രസിദ്ധ കളിവള്ള ശില്പിയും കോവില്‍മുക്ക് നാരായണന്‍ ആചാരിയിടെ സഹോദരനുമായ കോവില്‍മുക്ക് ഗോപാലന്‍ ആചാരി നിര്യാതനായി . പട്ടാറ ചുണ്ടന്റെ മുഖ്യ ശില്പിയായ ഗോപാലന്‍ ആചാരി 17- മത് വയസ്സില്‍ അച്ഛന്‍ നീലകണ്ഠന്‍ ആചാരിയില്‍ നിന്നും ഉളി വാങ്ങി നിര്‍മ്മാണ ജോലികള്‍ പഠിച്ചു തുടര്‍ന്ന് ജേഷ്ടന്‍ കോവില്‍മുക്ക് നാരായണന്‍ ആചാരിക്കൊപ്പം വള്ളം നിര്‍മ്മാണ രംഗത്ത് സജീവമായി.

ജേഷ്ടന്‍ സ്വന്തമായി ആദ്യം നിര്‍മ്മിക്കുന്ന പച്ച ചുണ്ടന്‍ മുതല്‍ കാരിച്ചാല്‍ ,ചെറുതന ,പായിപ്പാടന്‍ ,കല്ലൂപ്പറമ്പന്‍ ,ജവഹര്‍ തായങ്കരി ,ചമ്പക്കുളം ,പുളിങ്കുന്ന്,കരുവാറ്റ എന്നീ വള്ളങ്ങളുടെ നിര്‍മ്മാണത്തില്‍ മുഖ്യ സഹായിയായി . ചുണ്ടന്‍ കൂടാതെ 4 പള്ളിയോടങ്ങള്‍ , ഷോട്ട് ,ജ്യോതി ,വേണുഗോപാല്‍ ,വെങ്ങാഴി ,കോട്ടപ്പറമ്പന്‍ ,അമ്പലക്കടവന്‍ , പുന്നത്ര പുരയ്ക്കല്‍ എന്നീ വെപ്പ് വള്ളങ്ങള്‍ക്കും , തിരുവോണത്തോണിക്കും നിര്‍മ്മാണത്തില്‍ ഭാഗമായി .

അച്ഛനും ,ജേഷ്ടനും ,ജേഷ്ടന്റെ മക്കളായ ഉമാമഹേശ്വരന്‍ ,കൃഷ്ണന്‍കുട്ടി , സബൂനാരായണന്‍ എന്നിവര്‍ക്ക് ഒപ്പവും ദീര്‍ഖകാലം നിര്‍മ്മാണ രംഗത്ത് നിറഞ്ഞുനിന്നു . ചുണ്ടനില്‍ പുതിയ വെള്ളംകുളങ്ങരയും ,തെക്കന്‍ ഓടിയില്‍ കാട്ടില്‍ തെക്കേതിലും ആണ് അവസാനമായിചെയ്തവ …പിന്നീട് വിശ്രമ ജീവിതത്തില്‍ ആയിരുന്നു . നിര്‍മ്മാണ രംഗത്തെ പുതു തലമുറയ്ക്ക് വേണ്ട അറിവുകള്‍ നല്‍കുന്നതില്‍ കോവില്‍മുക്ക് ഗോപാലന്‍ ആചാരി വളരെ ശ്രദ്ധാലുവായിരുന്നു . വള്ളം നിര്‍മ്മാണ രംഗത്തെ കോവില്‍മുക്ക് പാരമ്പര്യം നിലനിര്‍ത്തുവാന്‍ വേണ്ട ഉപദേശങ്ങളും പുതു തലമുറയ്ക്ക് നല്‍കിയിരുന്നു .

ഇന്നുരാവിലെ 6 മണിക്ക് ശേഷം 84 – മത് വയസ്സില്‍ ആണ് വള്ളം നിര്‍മ്മാണ രംഗത്തെ ചരിത്രം പേറുന്ന കോവില്‍മുക്ക് ഗോപാലന്‍ ആചാരി വിടപറയുന്നത് . നാളെ ( 26/10/23 ) വ്യാഴാഴ്ച രാവിലെ 11 മണിക്ക് എടത്വ കോവില്‍ മുക്കിലെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും . ഭാര്യ മിത്രക്കരി പടിഞ്ഞാറേ കുറ്റ് കുടുംബാംഗം സുമതി ഗോപാലകൃഷണന്‍ , മക്കള്‍ : രേഖ ,അജന്‍……

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles