കോവിഡ് നിയമലംഘനങ്ങളിൽ കേരളം പിഴ ഈടാക്കിയത് ് മുന്നൂറ്റിയമ്പത് കോടിയോളം രൂപ. കൊവിഡ് മഹാമാരിയിൽപ്പെട്ട് പട്ടിണി, തൊഴിലില്ലായ്്മ, ഒന്നും ബാധിക്കാതെ റിക്കോഡ് പിഴ ഈടാക്കലാണ് സംസ്ഥാന പോലീസ് നടപ്പാക്കിയതെന്ന് കണക്ക് ബോധ്യപ്പെടുത്തുന്നു. 66 ലക്ഷത്തോളം പേർ പിഴ അടക്കേണ്ടിവന്നു. മാസ്‌കില്ലാത്തതിന് മാത്രം ഇരുന്നൂറ്റി പതിമൂന്ന് കോടിയിലേറെ രൂപ പിഴ കിട്ടി.
്. 2020 മാർച്ച് മുതൽ കഴിഞ്ഞ ദിവസം വരെ നിയമ നടപടി നേരിട്ടവരുടെ കണക്കാണിത്. അതായത് സംസ്ഥാനത്തെ 25 ശതമാനത്തോളം പേരും പൊലീസിന് മുന്നിൽപെട്ടു. മാസ്‌ക് ധരിക്കാത്തത്, 4273735 പേരാണ്് പിഴയടച്ചത്. അടുത്ത നാളിൽ പോലീസ് പരിശോധനയും പിഴ ഈടാക്കലും കുറച്ചിരുന്നു.
ദുരന്തനിവാരണ നിയമപ്രകാരമുള്ള കേസുകളൊഴിവാക്കാൻ കേന്ദ്രനിർദേശമുണ്ടെങ്കിലും ഇതനുസരിച്ച് സംസ്ഥാനം തയാറാക്കിയ കേരള പകർച്ച വ്യാധി നിരോധന നിയമം മരവിപ്പ് ഉത്തരവിറക്കുന്നതോടെ മാത്രമേ കാര്യങ്ങൾ പൂർവഗതിയിലാവുകയുള്ളു.