Thursday, December 26, 2024

Top 5 This Week

Related Posts

കോതമംഗലത്ത് സ്വർണ്ണാഭരണങ്ങളും, പണവും മോഷ്ടിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ

വീട്ടിൽ കയറി സ്വർണ്ണാഭരണങ്ങളും, പണവും മോഷ്ടിച്ച കേസിൽ ഒരാൾ
കൂടി അറസ്റ്റിൽ. അടിമാലി മന്നാംകണ്ടം ദേവൻ കോളനി സൂര്യ (39)
യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം
ആഗസ്റ്റിലായിരുന്നു സംഭവം.

കോതമംഗലം കുത്തുകുഴി മെമ്പർ റോഡ്
ഭാഗത്തുള്ള വീട്ടിൽ രാത്രി അതിക്രമിച്ച് കയറി അലമാരയിൽ
സൂക്ഷിച്ചിരുന്ന 7 പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും, രണ്ട്
ലക്ഷം രൂപയുമാണ് കവർന്നത്. കേസിലെ രണ്ടു പ്രതികളെ നേരത്തെ
തമിഴ് നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റിലായ
സൂര്യ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. തിരുവനന്തപുരത്ത്
നിന്നുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.റ്റി.ബിജോയ്, എസ്.ഐ
മാരായ കെ.എസ്.ഹരിപ്രസാദ്, എം.എം.റെജി, എ.എസ്.ഐ
കെ.എം.സലിം, സി.പി.ഒ ആസാദ് എന്നിവരാണ് ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles