Saturday, January 4, 2025

Top 5 This Week

Related Posts

കോതമംഗലത്ത് കൊടുങ്കാറ്റ് ; 50 ലേറ വീടുകൾ തകർന്നു

കാറ്റിൽ മരവും, വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണപ്പോൾ വാഹന യാത്രക്കാർ തലനാരിഴക്കാണ് രക്ഷപെട്ടത്

കോതമംഗലം : കോതമംഗലത്ത് ബുധനാഴ്ച രാവിലെ ശക്തമായ കാറ്റും മഴയും. കാറ്റിൽ നിരവധി കൃഷി നാശവും, വൈദ്യുതി ബന്ധങ്ങളും തകരാറിലായി.രാവിലെ 11 മാണിയോട് കൂടിയാണ് ശക്തമായ മഴയും, കാറ്റും ആരംഭിച്ചത്.കോതമംഗലം താലൂക്കിലെ മലയിൻകീഴ്, രാമല്ലൂർ, ഗോവെന്താപടി, നാടുകാണി, തങ്കളം,തൃക്കാരിയൂർ പ്രദേശങ്ങളിലാണ് കാറ്റ് സംഹാര താണ്ഡവമാടിയത്.

മലയിൻകീഴ് – നാടുകാണി റോഡിൽ ഗോവെന്താ പടിയിൽ കാറ്റിൽ മരവും, വൈദ്യുതി തൂണുകളും ഒടിഞ്ഞു വീണപ്പോൾ അതു വഴി പോയ വാഹന യാത്രികർ തല നാരിഴാക്കാണ് രക്ഷപെട്ടത്. മറ്റു വിവിധ റോഡുകളിലും സമാനമായ അവസ്ഥയുണ്ടായി. ഒട്ടേറെ വൈദ്യുതി തൂണുകളാണ് കാറ്റിനെ തുടർന്ന് തകർന്നിരിക്കുന്നത്.തങ്കളം – തൃക്കാരിയൂർ റോഡിലും വൻ മരങ്ങൾ പലതും കടപുഴകി റോഡ് ഗതാഗതം തടസപ്പെട്ടു. കോതമംഗലം അഗ്‌നി രക്ഷാ സേന എത്തി മരങ്ങൾ വെട്ടി മാറ്റി ഗതാഗതയോഗ്യമാക്കി.കോതമംഗലം, തൃക്കാരിയൂർ കുട്ടമംഗലം വിളേജുകളിലായി 50 ഓളം വിടുകൾ തകർന്നു. ഏക്കാറ് കണക്കിന് സ്ഥലത്തെ റബ്ബർ, വാഴ, കപ്പ എന്നീ വിളകൾ നശിച്ചു.കൃഷി നാശമുണ്ടായ പ്രദേശങ്ങൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. നാശ നഷ്ട്ടമുണ്ടായവരുടെ കണക്കുകൾ തിട്ടപെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles