Thursday, December 26, 2024

Top 5 This Week

Related Posts

കോടിയേരി ഓർമയായി ; പയ്യാമ്പലത്ത് അന്ത്യവിശ്രമം

കണ്ണൂർ : സിപിഎമ്മിന്റെ പ്രിയപ്പെട്ട നേതാവിനു പയ്യാമ്പലത്തിന്റെ ചുവന്ന മണ്ണിൽ ഇനി അന്ത്യവിശ്രമം. രാവിലെ വീട്ടിൽനിന്നു കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടൻ മന്ദിരത്തിൽനിന്ന് പൊതു ദർശനത്തിനുശേഷം ആയിരങ്ങൾ അണിചേർന്ന വിലാപയാത്രയായാണ് മൃതദേഹം പയ്യാമ്പലത്തെത്തിച്ചത്.

സിപിഐ എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട് , എം എ ബേബി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രിമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയ വൻജനസഞ്ചയം സംസ്‌കാര ചടങ്ങിൽ സംബന്ധിച്ചു.മക്കളായ ബിനോയും ബീനിഷും ചിതയ്ക്ക് തീ കൊളുത്തി.
മുൻ അഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണന് പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാർഡ് ഓഫ് ഓണർ അർപ്പിച്ചു.
മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിക്ക് അന്ത്യവിശ്രമം ഒരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles