Friday, January 3, 2025

Top 5 This Week

Related Posts

കൊല്ലം സ്വദേശിയായ വിദ്യാർഥി കോതമംഗലം ആറിൽ മുങ്ങി മരിച്ചു

മൂവാറ്റുപുഴ : സുഹൃത്തുകൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ കോളേജ് വിദ്യാർഥി മുങ്ങിമരിച്ചു. കൊല്ലം ഓച്ചിറ സൗത്ത് അലുംപീടിക മാറൂൾ വീട്ടിൽ അബ്ദുൾകലാമിന്റെ മകൻ മുഹമ്മദ് കയിസ് (18)ആണ് മുങ്ങി മരിച്ചത്. പുതുപ്പാടി മരിയൻ അക്കാദമി ഒന്നാം വർഷ ബി.ബി.എ. വിദ്യാർഥിയാണ്.

ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം. മുഹമ്മദും മൂന്ന് സുഹൃത്തുകളും പുതുപ്പാടി മുളവൂർകവല നീർപ്പാലത്തിന് സമീപത്തെ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കുളിക്കാൻ ഇറങ്ങുന്നതിനിടെ കാൽതെറ്റി പുഴയിലേക്ക് വീണ മുഹമ്മദ് ചുഴിയിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോതമംഗലത്ത് നിന്ന് അഗ്നി രക്ഷാസേന എത്തിയാണ് മൃതദേഹം കരയ്‌ക്കെടുത്തത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. . മാതാവ്: ഷാമിന ബീവി. സഹോദരങ്ങൾ:കറം,ഖദീജ,ഹയ്‌റ

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles