Thursday, December 26, 2024

Top 5 This Week

Related Posts

കൊല്ലംജില്ലാകേരളോത്സവകലാപ്രതിഭാപുരസ്ക്കാരം അദ്വൈത് ആർ ന് .

കൊല്ലം ജില്ലാകേരളോത്സവ കലാപ്രതിഭപുരസ്ക്കാരംഅദ്വൈത് ആർ ന് .

കരുനാഗപ്പള്ളി :കൊല്ലം ജില്ലാ കേരളോത്സവകലാപ്രതിഭാ2022പുരസ്‌കാരംഅദ്വൈത് ആർ ന് .

കുച്ചിപ്പുടി, ഒഡിസ്സി, മണിപുരി എന്നീ നൃത്തങ്ങളിൽ ഒന്നാം സ്ഥാനം എ ഗ്രേഡോടെ കൂടുതൽ പോയിന്റ് നേടി കലാപ്രതിഭയായി ജില്ലാ കേരളോത്സവത്തിൽ തിരഞ്ഞെടുത്തത്. കരുനാഗപ്പള്ളി ആലുംകടവ്, പറമ്പിൽ വീട്ടിൽ , രാജേന്ദ്രൻ പിള്ള – ഉഷസ്സ് ദമ്പതികളുടെ മകനാണ് അദ്വൈത്. കരുനാഗപ്പള്ളി ഗവ:മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആണ് .സ്ക്കൂളിലെ അധ്യാപികയായ ജാനു റ്റീച്ചർ ആയിരുന്നു എട്ടാം ക്ലാസ്സിലെ പഠന കാലത്ത് അദ്വൈതിനെ കലാ രംഗത്തേക്ക് എത്തിക്കുന്നത്.

 ഉപജില്ല, ജില്ല, സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ മികവ് തെളിയിച്ചിരുന്നു.2019 ലും അദ്വൈത്  കൊല്ലം ജില്ല കേരളോത്സവ കലാപ്രതിഭ ആയിരുന്നു. തൃപ്പുണിത്തുറ ആർ എൽ വി ഫൈൻ ആർട്സ് കോളേജിൽ നിന്നും ഭാരതനാട്യത്തിൽ ബിരുദം പൂർത്തിയാക്കിയ ഒരു പ്രഫഷണൽ നർത്തകൻ ആണ് കുച്ചിപ്പുടി നൃത്തം ആണ് കൂടുതൽ ഇഷ്ട്ടം അതോടൊപ്പം നൃത്തം കുട്ടികളെ അഭ്യസിപ്പിക്കുന്നുമുണ്ട്. ഗീത പദ്മകുമാർ,  ദീപ്തി കുമാർ,  ലേഖ തങ്കച്ചി,  ഉത്തര അന്തർജനം എന്നിവരാണ് അദ്വൈതിന്റെ  ഗുരുക്കന്മാർ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles