Wednesday, December 25, 2024

Top 5 This Week

Related Posts

കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൽപ്പറ്റ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുട്ടിൽ കൊട്ടാരം വീട്ടിൽ മുഹമ്മദ് ഷാഫി എന്ന കൊട്ടാരം ഷാഫി (38) നെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിടച്ചത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. മുൻപ് കാപ്പ ചുമത്തി ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഷാഫി വീണ്ടും കുറ്റകൃത്യത്തിലുൾപ്പെട്ടതിനെ തുടർന്നാണ് നടപടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കവർച്ച, പിടിച്ചു പറി ദേഹോദ്രവം, മറ്റ് അക്രമങ്ങൾ, ലഹരി കടത്ത് ഉൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലെയും ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും തരം തിരിച്ച് കൂടുതൽ പേർക്കെതിരെ കാപ്പയടക്കമുള്ള ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമാതിരി ഐ.പി.എസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles