Friday, November 1, 2024

Top 5 This Week

Related Posts

കേരള ചലച്ചിത്ര അക്കാദമി അംഗമായി തെരഞ്ഞെടുക്കപ്പെട്ട എൻ.അരുണിന് ജന്മനാട്ടിൽ സ്വീകരണം നൽകി

മൂവാറ്റുപുഴ: കേരള ചലച്ചിത്ര അക്കാദമി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സിനിമ സംവിധായകനും എഴുത്തുകാരനും തിരക്കഥാകൃത്തുമായ എൻ.അരുണിന് തൃക്കളത്തൂർ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് സ്വീകരണം നൽകി. തൃക്കളത്തൂർ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനം റിട്ട.ജസ്റ്റീസ് കെ.ബാലകൃഷ്ണൻ നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചലചിത്ര സംവിധായകൻ മെക്കാർട്ടിൻ മുഖ്യപ്രഭാഷണം നടത്തി. തൃക്കളത്തൂർ സാംസ്‌കാരിക സമിതി രക്ഷാധികാരി പി.അർജ്ജുനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. തൃക്കളത്തൂർ സാംസ്‌കാരിക സമിതി രക്ഷാധികാരി എ.ആർ.രാമൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. എൻ.അരുണിന് സാംസ്‌കാരിക സമിതിയുടെ മെമെന്റോ സാംസ്‌കാരിക സമിതി രക്ഷാധികാരികളായ പി.അർജുനൻ മാസ്റ്ററും എ.ആർ.രാമൻ നമ്പൂതിരിയും ചേർന്ന് നൽകി ആദരിച്ചു. മുൻഎം.എൽ.എമാരായ ബാബുപോൾ, എൽദോ എബ്രഹാം, ജോർജ് എടപ്പരത്തി, ജയകുമാർ ചെങ്ങമനാട്, എസ്.മോഹൻദാസ്, കലാഭവൻ സജീവൻ, അഡ്വ.വാൽക്കണ്ണാടി ജോയി എന്നിവർ സംസാരിച്ചു. എൻ.അരുൺ മറുപടി പ്രസംഗം നടത്തി. എ.ആർ.വിജേഷ്‌കുമാർ സ്വാഗതവും സനു വേണുഗോപാൽ നന്ദിയും പറഞ്ഞു. തുടർന്ന് കലാഭവൻ സജീവന്റെ നേതൃത്വത്തിൽ കലാവിരുന്നും നടന്നു.

ചിത്രം- കേരള ചലച്ചിത്ര അക്കാദമി അംഗമായി തെരഞ്ഞെടുക്കപ്പെട്ട എൻ.അരുണിന് തൃക്കളത്തൂർ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വീകരണ സമ്മേളനം റിട്ട.ജസ്റ്റീസ് കെ.ബാലകൃഷ്ണൻ നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. പി.അർജുനൻ മാസ്റ്റർ, എ.ആർ.രാമൻനമ്പൂതിരി, മെക്കാർട്ടിൻ, ബാബുപോൾ, എൻ.അരുൺ, ജോർജ് എടപ്പരത്തി, ജയകുമാർ ചെങ്ങമനാട് എന്നിവർ സമീപം

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles