Friday, December 27, 2024

Top 5 This Week

Related Posts

കേരള ഓട്ടോമൊബൈൽ വർക്്ഷോപ്‌സ് അസോസിയേഷൻ മുവാറ്റുപുഴ യൂണിറ്റ് വാർഷിക സമ്മേളനം

മൂവാറ്റുപുഴ : കേരള ഓട്ടോമൊബൈൽ വർക്്ഷോപ്‌സ് അസോസിയേഷൻ മുവാറ്റുപുഴ യൂണിറ്റിന്റ 37-മത് വാർഷികപൊതുയോഗം സംസ്ഥാന പ്രസിഡന്റ് നസീർ കള്ളിക്കാട് ഉദ്ഘാടനം ചെയ്തു. പേഴയ്ക്കാപ്പിള്ളിയിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് ഷംസുദ്ധീൻ
സി.എം. അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാളുകളുടെയും വിൻടേജ് എക്‌സിബിഷന്റെയും ഉദ്ഘാടനം പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രെയിനിങ് ബോർഡ് ചെയർമാൻ ഫെനിൽ എൻ. ജില്ലാ പ്രസിഡന്റ് ബേബി ഊർപ്പായിൽ, ജില്ലാ ട്രെഷറർ ജിബിൻ എസ്. പാലക്കാപിള്ളി, ജില്ലാ വൈസ് പ്രസിഡന്റ് ബിനു പി.എസ്. ജില്ലാ ജോയിന്റ് സെക്രട്ടറി അനിൽ ജോസ് എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു. സംഘടനയുടെ മുൻകാല യൂണിറ്റ് പ്രസിഡന്റുമാരെ ജില്ലാ സെക്രട്ടറി നാസർ അലിയാർ ആദരിക്കുച്ചു.
യൂണിറ്റ് സെക്രട്ടറി അഷ്റഫ് എം.എച്ച്, യൂണിറ്റ് ട്രെഷറർ വര്ഗീസ് മാത്യു, സംസ്ഥാന പ്രവർത്തക സമിതി അംഗം ജോൺ എം രാജ്,യൂണിറ്റ് വൈസ് പ്രസിഡന്റ് രഞ്ജി കെ.ആർ. യൂണിറ്റ് ജോയിന്റ് സെക്രട്ടറി അൻസാർ കെ.ബി. പ്രോഗ്രാം കൺവീനർ ജയേഷ് ഇ,റ്റി, ജോയിന്റ് സെക്രട്ടറി ഡീനിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു. . ശേഷം കുട്ടികളുടെ കലാപരിപാടികളും സിനിമാതാരങ്ങളായ അഭിലാഷ് അട്ടായവും സുമേഷ് ഗുഡ് ലക്കും നേതൃത്വം കൊടുത്ത കലാ വിരുന്നും നടത്തി. സമ്മേളത്തിന്റെ ഭാഗമായി ഒരുക്കിയ
വിൻടേജ് കാറുകളുടെയും ബൈക്കുകളുടെയും എക്‌സിബിഷൻ ശ്രദ്ദേയമായി. പ്രദർശനം കാണാൻ നിരവധിപേരാണ് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles