Wednesday, December 25, 2024

Top 5 This Week

Related Posts

കെ.​വി.​തോ​മ​സ്, ഡ​ല്‍​ഹി​യി​ല്‍ സം​സ്ഥാ​ന സര്‍​ക്കാ​രി​ന്‍റെ പ്രത്യേ​ക പ്ര​തി​നി​ധി​യാ​കും

തിരുവനന്തപുരം:മുന്‍ കോൺഗ്രസ് നേതാവ് കെ.​വി.​തോ​മ​സ്, ഡ​ല്‍​ഹി​യി​ല്‍ സം​സ്ഥാ​ന സര്‍​ക്കാ​രി​ന്‍റെ പ്രത്യേ​ക പ്ര​തി​നി​ധി​യാ​കും. ക്യാബി​ന​റ്റ് റാ​ങ്കോ​ടെ​യു​ള്ള നി​യ​മ​ന​ത്തി​ന് മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി.മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യി​രു​ന്ന കെ.​വി.​ തോ​മ​സി​നെ പാ​ര്‍​ട്ടി​യി​ല്‍​ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. പാ​ര്‍​ട്ടി വി​ല​ക്ക് ലം​ഘി​ച്ച് സി​പി​എ​മ്മി​ന്‍റെ പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്ത​തോ​ടെ​യാ​ണ് തോ​മ​സും പാ​ര്‍​ട്ടി​യു​മാ​യി ഇ​ട​ഞ്ഞ​ത്. പി​ന്നാ​ലെ തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ത്ത​തോടെ പാ​ര്‍​ട്ടി​യി​ല്‍​ നി​ന്ന് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.
നേരത്തേ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ നിന്നും തോറ്റ മുൻ എംപി സമ്പത്തായിരുന്നു ഡൽഹിയിലെ സർക്കാർ പ്രതിനിധി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനിടയിൽ തോമസിൻ്റെ നിയമനം ഏറെ ആരോപണ വിധേയമായിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles