തിരുവനന്തപുരം : നീണ്ട വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കെ-റെയിൽ കല്ലിടൽ നിർത്തി. റവന്യൂ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. സാമൂഹികാഘാത സർവേ ഇനി ജിപിഎസ് മുഖേന നടത്തുമെന്നാണ് ഉത്തരവ്. ജിയോ ടാഗ് സംവിധാനമാണ് ഉപയോഗിക്കുക.
കല്ലിടൽ സമയത്തുള്ള സംഘർഷങ്ങൾ മറികടക്കാൻ പോലീസിന്റെ സഹായം ലഭ്യമാകുന്നില്ലെന്നും ബദൽ മാർഗങ്ങൾ വേണമെന്നുമുള്ള ആവശ്യം കെ-റെയിൽ ആവശ്യം മുൻനിർത്തിയാണ് തീരുമാനമെന്നാണ് വിശദീകരണം.
കല്ലിടിൽ നിർത്തിയത് യുഡിഎഫും സമരസമിതിയും നടത്തിയ പ്രതിഷേധത്തിൻറെ ഒന്നാംഘട്ട വിജയമെന്ന് പതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. പ്രതിഷേധക്കാർക്ക് എതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.