Thursday, December 26, 2024

Top 5 This Week

Related Posts

കെ.റെയിൽ ഉത്തരകേരളവും ദക്ഷിണകേരളവും സൃഷ്ടിക്കും. വി പി സജീന്ദ്രൻ.

സെൻട്രൽ ജയിലിന്റെ മതിൽ പോലെ രണ്ടു നില കെട്ടിടത്തിന്റെ ഉയരത്തിൽ മതിലുകൾ വരും. 24 അടി പൊക്കത്തിൽ വരുന്ന മതിൽ ഒഴിവാക്കിക്കൊണ്ട് ഹൈസ്പീഡ് റെയിൽവേ സാധ്യമല്ല. മതിൽ ഒഴിവാക്കി ഫെൻസിങ് ആണ് വരികയുള്ളൂ എന്ന് പറയുന്നത് പ്രതിഷേധത്തെ മറികടക്കുവാനുള്ള പിണറായി വിജയന്റെ ചെപ്പിടി വിദ്യ മാത്രമാണ്. മതിൽ ഒഴിവാക്കി ഫെൻസിങ് കൊണ്ടുവന്നാൽ 200ന് മുകളിൽ സ്പീഡിൽ ഇടിമിന്നൽ പോലെ ഓടുന്ന ട്രെയിനിനെ നഗ്‌നനേത്രങ്ങൾകൊണ്ട് കാണുന്ന ഏതൊരാൾക്കും സ്ഥലകാല വിച്രുതി ഉണ്ടാകും. തലചുറ്റലും അനുഭവപ്പെടും. തന്മൂലം രക്തസമ്മർദ്ദം വർദ്ധിക്കും. അത് വലിയ ശാരീരിക മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കും.
സിൽവർ ലൈൻ കടന്നുപോകുന്ന ഭാഗങ്ങളിൽ അര കിലോമീറ്റർ ഇടവിട്ട് തുരങ്കപാത. 24മണിക്കൂർ മഴ പെയ്താൽ മുങ്ങി പോകുന്ന കേരളത്തിൽ ആദ്യ ദിവസം തന്നെ 50% തുരങ്കപാതയും അടഞ്ഞു പോകും. ഒട്ടേറെ പ്രദേശങ്ങളിൽ ഗതാഗതം പൂർണമായും നിലയ്ക്കും. ദക്ഷിണ കേരളത്തിൽ നിന്ന് ഉത്തര കേരളത്തിലേക്കുള്ള രക്ഷാപ്രവർത്തനം പോലും അസാധ്യമാകും. ചില ഗ്രാമങ്ങൾ മുങ്ങിപ്പോകും മറ്റുചിലത് ഒറ്റപ്പെടും. മനുഷ്യവാസം അനുയോജ്യമല്ലാതെ ആകും.

പ്രളയ സമാനമായ സാഹചര്യങ്ങളിൽ തോടുകളും പുഴകളും തൊടിയും പുരയിടവും നിറഞ്ഞു കവിഞ്ഞ് ഒഴുകിയാണ് അറബിക്കടലിലേക്ക് ഇപ്പോൾ തന്നെ വെള്ളം ഒഴുകി പോകുന്നത്.
മതിൽ ഇല്ലാതെ സിൽവർ ലൈൻ സാധ്യമല്ല എങ്കിലും ഫെൻസിങ് ആണ് ഉള്ളൂ എന്നു വാദത്തിനു സമ്മതിച്ചാൽ പോലും താഴ്ന്ന പ്രദേശങ്ങളിലൂടെ എട്ട് മീറ്റർ ഉയരത്തിൽ മൺതിട്ടയിലൂടെ ആണ് ട്രെയിൻ കടന്നു പോകുന്നത്. അതിൻറെ അടിയിലൂടെ ഉള്ള തുരങ്കപാത ആദ്യ മഴയിൽ തന്നെ മുങ്ങിപ്പോകും പുഴയും തൊടികളും നിറഞ്ഞ് ഒഴുകി വരുന്ന വെള്ളം അവിടെ കെട്ടിക്കിടക്കും. പിന്നെ എത്ര മാസങ്ങൾ വേണ്ടിവരും വെള്ളം അറബി കടലിൽ ഒഴുകി ചൊല്ലുവാൻ ?
ഉത്തരകേരളം മനുഷ്യ യോഗ്യമല്ലാതാകും. ദുരിതം നിറഞ്ഞ പ്രദേശങ്ങളിലെ ജനങ്ങൾ വീട് വിട്ടു പോകുവാൻ നിർബന്ധിതരാകും.വിജനമായ നഗരങ്ങൾ രൂപാന്തരപ്പെടും. ഉത്തരകേരളത്തിലും ദക്ഷിണ കേരളത്തിലും പ്രേത നഗരങ്ങൾ സൃഷ്ടിക്കപ്പെടും.
മഴ കാറ്റ് വെള്ളം തീയ് ഭൂമി തുടങ്ങിയ പഞ്ചഭൂതങ്ങളെ പരിഗണിക്കാതെ ഉള്ള നവനിർമിതികൾ പരിസ്ഥിതിയെ താറുമാറാക്കും. വലിയ ദുരന്തം വിതയ്ക്കും. അതിൻറെ തിക്തഫലമാണ് പ്രളയകാലത്ത് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്. ഈ പദ്ധതി നമുക്ക് വേണ്ട.
സർവോന്മുഖമായ നാശത്തിന്റെ പദ്ധതിയാണിത്. കോടികൾ കോമ്പൻസേഷൻ കിട്ടിയാലും ഈ പദ്ധതിയെ ഒരിക്കലും അനുകൂലിക്കാൻ സാധിക്കുകയില്ല. വി.പി. സജീന്ദ്രൻ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles