കെ .എസ് . ടി .എ യുടെ കുട്ടിക്കൊരുവീട് പദ്ധതി :വീടിന്റെ താക്കോൽ കൈമാറി.
കരുനാഗപ്പളളി: കെ എസ് ടി എ കരുനാഗപ്പള്ളി ഉപജില്ലാ കമ്മിറ്റി കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം സി. പി .എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. കരുനാഗപ്പള്ളി യു. പി .ജി .എസിൽ ഏഴാം ക്ലാസ്സിലും കരുനാഗപ്പളളി ബോയ്സ് എച്ച് എസ്സ് എസ്സിൽ എട്ടാം ക്ലാസ്സിലും പഠിക്കുന്ന സഹോദരങ്ങൾക്കാണ് വീട്നിർമ്മിച്ച് നൽകിയത്. 8 ലക്ഷം രൂപ ചിലവിൽ 500 ചതുരസ്രമീറ്റർ വിസ്ത്യതിയിലുള്ള വീടാണ്. വ്യക്കരോഗിയായ അച്ചന്റെ മരണശേഷം ബന്ധുവിന്റെ ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു താമസം. സ്വന്തമായി ഭൂമി ഇല്ലാതിരുന്ന ഇവർക്ക് ബന്ധുക്കൾ നൽകിയ ഭൂമിയിലാണ് വീട് വെച്ച് നൽകിയത് . കരുനാഗപ്പള്ളി ഉപജില്ലയിൽ രണ്ടാമതായി നൽകുന്ന വീടാണിത്. മുൻപ് ഓച്ചിറ ഗവൺമെന്റ് സ്ക്കൂളിലെ കുട്ടിക്ക് വീട് നിർമ്മിച്ച് നൽകിയിരുന്നു. സംഘാടക സമിതി ചെയർമാൻ പി കെ ജയപ്രകാശ് അധ്യക്ഷനായി. കൺവീനർ എ. എ സമദ് സ്വാഗതവും ഉപജില്ലാ ട്രഷറർ അശ്വതി ആർ നന്ദിയും പറഞ്ഞു. സി പി എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി രാധാമണി ജില്ലാ കമ്മിറ്റി അംഗം പി.കെ ബാലചന്ദ്രൻ , കെ എസ് ടി എ സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ ജി കെ ഹരികുമാർ, റ്റി ആർ മഹേഷ് , എസ് സബിത , സംസ്ഥാന കമ്മിറ്റി അംഗം ആർ ബി ശൈലേഷ് കുമാർ ജില്ലാ സെക്രട്ടറി ബി സജീവ് , പ്രസിഡന്റ് എസ് സന്തോഷ് കുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ ശ്രീജിത്ത് , സംസ്ഥാന കൗൺസിൽ അംഗങ്ങളായ എൽ എസ് ജയകുമാർ , കെ രാജീവ് , ജില്ലാകമ്മിറ്റി ഭാരവാഹികളായ വി.എസ് .ഫൈസൽ, കെ .ശ്രീകുമാരൻ പിള്ള ,എം.കെ ലേഖ കുമാരി ,സബ്ജില്ല സെക്രട്ടറി ഒ അനീഷ്, പ്രസിഡൻറ് ജെ പി ജയലാൽ , ബ്രാഞ്ച് സെക്രട്ടറി പ്രമോദ് ശിവദാസ് എന്നിവർ സംസാരിച്ചു