Friday, January 3, 2025

Top 5 This Week

Related Posts

കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിൽ ഇടിച്ച് അധ്യാപികക്ക് ദാരുണാന്ത്യം

കായംകുളം: കെ.എസ്.ആർ.ടി സി ബസിന് അടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രികയായ സ്‌കൂൾ അധ്യാപികക്ക് ദാരുണാന്ത്യം. ഭഗവതിപ്പടിയിൽ താമസിച്ചിരുന്ന ഓച്ചിറ തെക്ക് കൊച്ചുമുറി സരോജ് ഭവനത്തിൽ ജയകുമാറിൻറെ ഭാര്യ എം.എസ്. സുമയാണ് (51) മരിച്ചത്.ബസ്്് അമിത വേഗതയിലെത്തി അലക്ഷ്യമായി ഓവർ ടേക്ക് ചെയ്തതാണ് അപകടത്തിനിടയാക്കിയത്. കായംകുളം എസ്.എൻ. ഇൻറർനാഷണൽ സ്‌കൂൾ അധ്യാപികയായിരുന്നു.

കായംകുളം – തട്ടാരമ്പലം റോഡിൽ തട്ടാവഴി ജംഗ്ഷനിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. സ്‌കൂളിലേക്ക് വരികയായിരുന്ന സുമ സഞ്ചരിച്ച സ്‌കൂട്ടറിൽ കോട്ടയത്തുനിന്നും കൊല്ലത്തേയ്ക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിടിക്കുകയായിരുന്നു. നിയന്ത്രണം തെറ്റി ബസിന് അടിയിലേക്ക് വീണ സുമയുടെ തലയിലൂടെ പിന്നിലെ ടയർ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു.

സുമ ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും പൊട്ടി ചിതറിപ്പോയി. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം റോഡിൽ ഗതാഗതം സ്തംഭിച്ചു.
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11.30ന് ഭർതൃഗൃഹമായ ഭരണിക്കാവ് പാലമുറ്റത്ത് വീട്ടുവളപ്പിൽ. മകൻ: അശ്വിൻ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles