Thursday, December 26, 2024

Top 5 This Week

Related Posts

കെ.എം. ജോർജ്ജി്‌ന്റേത് തിളക്കമേറിയ ജീവിതം : പി.ജെ. ജോസഫ്

മുവാറ്റുപുഴ : ജനങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വലിയ നേതാവായിരുന്നു യശ്ശശരീരനായ കെ എം ജോർജെന്ന് കേരളകോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്. കേരളകോൺഗ്രസ് സ്ഥാപക ചെയർമാൻ കെ എം ജോർജ് സാറിൻറെ നാല്പത്തിയാറാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം മുവാറ്റുപുഴയിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോർജ് സാറിൻറെ തിളക്കമാർന്ന ജീവിതം ഏറെ മാതൃകാപരമാണ്. കർഷകർക്കായി നടത്തിയ പോരാട്ടങ്ങൾ അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മണ്ണിനെ സ്‌നേഹിക്കുന്ന കർഷകരുടെ പ്രിയങ്കരനാക്കി മാറ്റി. ജോർജ് സാറിൻറെ കേരള നിയമസഭയിലെ പ്രസംഗങ്ങൾ ഇന്നും ആവേശത്തോടെയുള്ള തൻറെ ഓർമ്മകളാണെന്നും പി ജെ ജോസഫ് അനുസ്മരിച്ചു.

തൻറെ പിതാവിനോടുള്ള കെടാത്ത സ്‌നേഹം ഇന്നും ജനങ്ങൾ പ്രകടിപ്പിക്കുന്നതിൽ കുടുംബത്തിൻറെ പേരിൽ ഏറെ നന്ദിയുണ്ടെന്ന് ആമുഖ പ്രസംഗം നടത്തിയ മകൻ ഫ്രാൻസിസ് ജോർജ് പറഞ്ഞു. പാർട്ടി വർക്കിങ് ചെയർമാൻ പി സി തോമസ് അധ്യക്ഷതവഹിച്ചു. മോൻസ് ജോസഫ് എം ൽ എ , ജോണി നെല്ലൂർ , ജോയി എബ്രഹാം , മാത്യു സ്റ്റിഫൻ , ജോസ് വള്ളമറ്റം, ഷിബു തെക്കുംപുറം എം ജെ ജേക്കബ് ,അഡ്വ ഷൈസൺ മങ്ങുഴ ,വര്ഗീസ് വെട്ടിയാങ്കൽ ജോർജ് കിഴക്കുമശേരി ജോണി അരീക്കാട്ടിൽ, ബേബി വട്ടക്കുന്നേൽ, പായിപ്ര കൃഷ്ണൻ, ജേക്കബ് ഇരമംഗലം തുടങ്ങിയവർ പ്രസംഗിച്ചു. നേരത്തെ ഹോളി മാഗി സിമിട്രിയിലെ കല്ലറയിൽ പ്രാർത്ഥനക്കു ശേഷം പാർട്ടി ചെയർമാൻ പി ജെ ജോസഫ് പുഷപചക്ക്രം സമർപ്പിച്ചു . ജോളി നെടുങ്കല്ലേൽ ,എ ടി പൗലോസ് ,പ്രൊഫ ജോസ് അഗസ്റ്റിൻ , എം മോനിച്ചൻ , ബ്ലൈസ് ജി വാഴയിൽ , ജോമി തെക്കേക്കര , അഡ്വ കെ എം ജോർജ് ,റോയി സ്‌കറിയ ,റെജി കാപ്പിയരട്ടേൽ ,ടോം കുര്യാച്ചൻ ,റോയി മുഞ്ഞനാട്ട് ,ടോമി പാലമല ,തങ്കച്ചൻ പിച്ചപ്പിള്ളിൽ ,സോജൻ പിട്ടാപ്പിള്ളി ,റെബി ജോസ് ,രാജു കണിമറ്റം , കുഞ്ഞു വള്ളമാറ്റo, ഫ്രാൻസിസ് ഇലഞെടത്തു , ജോസ് കുര്യക്കോസ് ,നിജോ വര്ഗീസ് ,ജോഷുവ തായങ്കരി തുങ്ങിയവർ നേതൃത്വം നൽകി .

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles