കോഴിക്കോട്: ഇക്കോ ടൂറിസം കേന്ദ്രമായ കുറ്റ്യാടി ജാനകിക്കാട്ടിലെ പുഴയിൽ നവവരൻ മുങ്ങിമരിച്ചു. പാലേരി സ്വദേശിയായ രജിൽലാൽ (28) ആണ് മുങ്ങിമരിച്ചത്. തിങ്കളാഴ്ച രാവിലെ 11ഓടെ ആണ് അപകടം. കുടുംബസമേതം ഇവിടെ എത്തിയ എത്തിയപ്പോഴായിരുന്നു അപകടം. ഭാര്യ കനികയും ഒഴുക്കിൽപ്പെട്ടെങ്കിലും രക്ഷപ്പെടുത്തി. ഇവർ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകട നടന്ന ഉടൻ രജിൽലാലിനെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ഉടൻ പന്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ മാർച്ച് 14നായിരുന്നു രജിൽലാലിൻറെയും കനികയുടെയും വിവാഹം. കനികയുടെ വീട്ടിൽ നിന്ന് ഒന്നരകിലോമീറ്റർ അകലെയാണ് അപകടമുണ്ടായ പുഴ. നിറയെ ഉരുളൻകല്ലുകളുള്ള വലിയ ചുഴികളുമുള്ള അപകട സാധ്യത പതിയിരിക്കുന്ന പുഴയാണിത്. കാടും മനോഹരമായ പ്രകൃതിഭംഗിയും ഒരുമിക്കുന്ന ഇവിടെ നിരവധി സഞ്ചാരികൾ പതിവായി എത്തുന്നുണ്ട്.