Tuesday, December 31, 2024

Top 5 This Week

Related Posts

കുന്നത്തൂർ-കരുനാഗപ്പള്ളി സംയുക്ത കൂടിവെള്ള പദ്ധതി : മന്ത്രി എം.എൽ.എ മാരുമായി അവലോകന യോഗം നടത്തി.

കുന്നത്തൂർ-കരുനാഗപ്പള്ളി സംയുക്ത കൂടിവെള്ള പദ്ധതി : മന്ത്രി എം.എൽ.എ മാരുമായി അവലോകന യോഗം നടത്തി.

കൊല്ലം :കുന്നത്തൂർ-കരുനാഗപ്പള്ളി സംയുക്ത കൂടിവെള്ള പദ്ധതിയിൽകുന്നത്തൂർ നിയോജക മണ്ഡലത്തിലെ കുന്നത്തൂർ, പോരുവഴി, ശൂരനാട് വടക്ക്  പഞ്ചായത്തുകളിലും കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ തഴവ, തൊടിയൂർ, കുലശേഖരപുരം പഞ്ചായത്തുകളിലും ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്.
കല്ലട നദി സ്രോതസ്സായ  ഈ പദ്ധതിയുടെ ഉല്പാദന ഘടകങ്ങളായ കിണർ റോവാട്ടർ, പമ്പിങ് മെയിൻ, ജല ശുദ്ധികരണശാല എന്നിവ നിർമിക്കുന്നതിന് നബാർഡിൽ ഉൾപ്പെടുത്തി 65.30 കോടി രൂപയുടെ ഭരണാനുമതിയും 53.74 രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചു. ആറ് പഞ്ചായത്തുകളിലേക്കു വേണ്ടിയുള്ള 57.18 കിലോമീറ്റർ ട്രാൻസ്മിഷൻ മെയിൻ, ആറു ഉപരി ജലസംഭരണികൾ, പമ്പ് സെറ്റുകൾ, 268കിലോമീറ്റർ വിതരണ ശൃംഖല 42,923 ഗാർഹിക കുടിവെള്ള കണക്ഷനുകൾഎന്നിവയ്ക്കായി ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 307.50 കോടി രൂപയുടെ ഭരണാനുമതിയും 292 കോടി രൂപയുടെ സാങ്കേതികാനുമതിയുംലഭിച്ചു.കുന്നത്തൂർ, കരുനാഗപ്പള്ളി നിയോജക മണ്ഡലങ്ങളിലെ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി  ജലവിഭവവകുപ്പ് മന്ത്രി.റോഷി അഗസ്റ്റിൻ അവർകളുടെ ചേംബറിൽ  കുന്നത്തൂർ എം.എൽ. എ. കോവൂർ കുഞ്ഞുമോൻ,  കരുനാഗപ്പള്ളി എം. എൽ. എ.  സി. ആർ. മഹേഷ് എന്നിവരുടെ സാന്നിധ്യത്തിൽ പദ്ധതിയുടെ അവലോകന യോഗം നടത്തി.  തഴവ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ  സദാശിവൻ, തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ്  ബിന്ദു രാമചന്ദ്രൻ, കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ്  മിനിമോൾ നിസ്സാം, ജല അതോറിറ്റി ദക്ഷിണ മേഖല ചീഫ് എഞ്ചിനീയർ . പ്രകാശ് ഇടിക്കുള, കൊല്ലം സൂപ്രണ്ട് എഞ്ചിനിയർ  ബീന,  ജല അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.നബാർഡിൽ രണ്ടും, ജൽജീവൻ മിഷൻ പദ്ധതിയിൽ പതിമൂന്നും ഉൾപ്പടെ പതിനഞ്ചു പാക്കേജുകളിലായാണ് പദ്ധതി നടപ്പാക്കാൻ വിഭാവനം ചെയ്തിരിക്കുന്നത്. നബാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്ന പൊതുഘടകങ്ങളായകിണർ, പസ് ഹൗസ്, പമ്പ് സെറ്റ്, റോവാട്ടർ പമ്പിംഗ് മെയിൻ, ട്രാൻസ്ഫോർമർ മുതലായവ ഉൾപ്പെട്ട പാക്കേജ് ഒന്നിൻ്റെ ടെൻഡർ നടപടികൾ പൂർത്തികരിച്ചു സൂക്ഷ്മപരിശോധന നടത്തി വരികയാണ്.ഗുണഭോക്താക്കളായ ആറു പഞ്ചായത്തുകൾ സംയുക്തമായി കുന്നത്തൂർ അമ്പുവിളയിൽ വാങ്ങിയ ഒന്നര ഏക്കർ വസ്തുവിൽ നിർമിക്കാനുദ്ദേശിക്കു ന്ന 44 ദശ ലക്ഷം ലിറ്റർ പ്രതിദിനം ശേഷിയുള്ള ജലശുദ്ധീകരണ ശാലയുടെയും അനുബന്ധ ഘടകങ്ങളുടെയും ടെൻഡർ നടപടികൾ പുരോഗമിച്ചു വരുന്നു. ജൽജീവൻ മിഷൻ പദ്ധതിയിൽ വിഭാവനം ചെയ്യുന്ന ഉന്നതതല ജലസംഭരണികളുടെ നിർമ്മാണത്തിന് ആവശ്യമായ റവന്യൂ ഭൂമികൾ ലഭ്യമായിട്ടുണ്ട്.ഏഴു പാക്കേജുകളിലായി. ആറു പഞ്ചായത്തുകളിലേക്കു വേണ്ടിയുള്ള 57.18 കിലോമീറ്റർ ട്രാൻസ്മിഷൻ മെയിൻ, ആറു ഉപരിതല ജലസംഭരണികൾ, പമ്പ് സെറ്റുകൾ എന്നിവയുടെ ടെൻഡർ നടപടികൾ പുരോഗമിച്ചു വരുന്നു. ആറു പാക്കേജുകളിലായി ആറു പഞ്ചായത്തുകളിലേക്കു വേണ്ടിയുള്ള വിതരണ ശൃംഖലയും 42923 ഗാർഹിക കുടിവെള്ള കണക്ഷനുകൾ നൽകുന്നതിനും വേണ്ടിയുള്ള പ്രവർത്തികളുടെ എഗ്രിമെന്റ് നടപടികൾ പൂർത്തി ആയിട്ടുണ്ട്. 2023 ഡിസംബറിൽ പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്..
.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles