Thursday, December 26, 2024

Top 5 This Week

Related Posts

കുന്നത്തുനാട് താലൂക്ക് മഹല്ല് സംഗമം വെള്ളിയാഴ്ച ; മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

പെരുമ്പാവൂർ : എറണാകുളം ജില്ലാ മുസ്ലീം ജമാഅത്ത് കൗൺസിൽ കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന താലൂക്ക് മഹല്ല് സംഗമം ഡിസംബർ 30 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ചടങ്ങിൽ മുൻ മന്ത്രി ഹാജി ടി.എച്ച്. മുസ്തഫയെ ആദരിക്കും. താലൂക്ക് മഹല്ല് സംഗമം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഹാജി ടി.എച്ച്. മുസ്തഫയെ പൊന്നാടയണിയിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും. വി.എം. അലിയാർ ഹാജി അദ്ധ്യക്ഷത വഹിക്കും. ഡോ. മുഹമ്മദ് അബ്ദുൽ ഹക്കിം അസ്ഹരി ഉസ്താദ് മുഖ്യ പ്രഭാഷണം നടത്തും. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബെന്നി ബഹനാൻ എം.പി. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പി.വി. ശ്രീനിജൻ എം.എൽ.എ, മുൻ സ്പീക്കർ പി.പി. തങ്കച്ചൻ, മുൻ എം.എൽ.എ. ടി.എ. അഹമ്മദ് കബീർ തുടങ്ങിയവർ പങ്കെടുക്കുമെന്ന്്് ഭാരവാഹികൾ അറിയിച്ചു.

താലൂക്ക് ജമാഅത്ത് കൗൺസിൽ പ്രസിഡണ്ട് വി.എം. അലിയാർ ഹാജി, ജില്ലാ സെക്രട്ടറി . എ.എസ്. കുഞ്ഞുമുഹമ്മദ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ മുട്ടം അബ്ദുള്ള, ട്രഷറർ കമാൽ റഷാദി, താലൂക്ക് കമ്മിറ്റി ഭാരവാഹികളായ എം.ഇ. അഹ്‌മദ് മാറം പള്ളി, ജുനൈദ് പത്തനായത്ത്, സിദ്ധീഖ് മേളത്ത്, സി.എച്ച് അബു, അബു തണ്ടേക്കാട്, കെ.കെ. സലീം, പി.ബി. ഇബ്രാഹിം കുഞ്ഞു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles