Thursday, December 26, 2024

Top 5 This Week

Related Posts

കുന്നം – ഇടുക്കിട്ടിപ്പാറ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ചു

കുന്നം: സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകള്‍ കഴിഞ്ഞിട്ടും റോഡ് നന്നാക്കാന്‍ തയ്യാറാവാത്ത അധികാരികളുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്.

പ്രതിഷേധ യോഗം കോണ്‍ഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം സെക്രട്ടറി ഷുക്കൂര്‍ ഇസ്മായില്‍ ഉത്ഘാടനം ചെയ്തു.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന നിരവതി ആളുകള്‍ പങ്കെടുത്തു.വാര്‍ഡ് കൗണ്‍സിലരുടെയും,ഭരണ സമിതിയുടെയും പിടിപ്പ്കേട് ഇനിയും തുടര്‍ന്നാല്‍ മുനിസിപ്പല്‍ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി പ്രതിഷേധിക്കുന്നതുള്‍പ്പെടെയുള്ള സമരങ്ങള്‍ തുടരുമെന്ന് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാനു ഷുക്കൂര്‍ അറിയിച്ചു.

വാര്‍ഡ് പ്രസിഡന്റ് ഷാനു ഷുക്കൂര്‍ ഈസ്റ്റ് മണ്ഡലം സെക്രട്ടറി സുലൈമാന്‍ ഒറ്റതോട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം വൈസ് പ്രസിഡന്റ് കെ. കെ. ഷിബിലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles