Friday, December 27, 2024

Top 5 This Week

Related Posts

കുട്ടികളെ ബലമായി ഇറക്കിവിട്ടില്ല; വിവാദം മാതൃുകുഴൽനാടന്റെ സൃഷ്ടിയെന്ന് ഗോപി കോട്ടമുറിക്കൽ

ജപ്തി വിവാദം ഗോപി കോട്ടമുറിക്കലിന്റെ വിശദീകരണം

പായിപ്രയിൽ വീട് ജപ്തി ചെയ്ത നടപടി അപ്രതീക്ഷിതമായിരുന്നില്ലെന്നും നിയമപരമായ നടപടി പൂർത്തിയാക്കുകയാണ് ബാങ്ക് ചെയ്‌തെന്നും ചെയർമാൻ ഗോപി കോട്ടമുറിക്കൽ. ഒരാഴ്ചമുമ്പെ പോലീസിനു കത്ത് നൽകിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തിയത്. സാധാരണ എപ്പോൾ ചെന്നാലും അവിടെ ആളുണ്ടാവാറില്ലെന്നും കേരള ബാങ്ക് ചെയർമാൻ കൂടിയായ ഗോപി കോട്ടമുറിക്കൽ പറഞ്ഞു. കുട്ടികളെ ആരും പുറത്താക്കിയിട്ടില്ല. പിന്നീട് എത്തിയ കുട്ടികൾ അവരുടെ പുസ്തകം അടക്കം എടുത്ത് തൊട്ടടുത്ത് ത്ാമസിക്കുന്ന അമ്മ വീട്ടിലേക്ക് പോവുകയാണ് ഉണ്ടായത്. ജപ്തി നടപടികൾ നടക്കവെ ബന്ധപ്പെട്ട ആരും പരാതി പറയുകയോ ഇടപെടുകയോ ഉണ്ടായിട്ടില്ല. തന്നെ അറിയുന്ന എംഎൽഎ യും വിളിച്ചില്ല. അയൽവാസികളാരും അജേഷ് ആശുപത്രിയിലാണെന്ന് പറഞ്ഞില്ല. 2,15 ഓടെ ഉദ്യോഗസ്ഥർ മടങ്ങിയ ശേഷം രാത്രി മാതൃകുഴൽനാടൻ എംഎൽഎയും കുറച്ചാളുകളും അവിടെ കൂടൂകയായിരുന്നു. ബാങ്കിൽ പണം അടയ്ക്കുന്നതിന് വേണ്ടി സഹായിക്കുകയായിരുന്നു എംഎൽഎ ചെയ്യേണ്ടിയിരുന്നതെന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു. അജേഷ് ആശുപത്രിയിലാണെന്ന് അറിയിച്ചിരുന്നെങ്കിൽ ജപ്തി തൽക്കാലം ഒഴിവാക്കിയേനെ. മാത്യു കുഴൽനാടൻ ‘ക്രിയേറ്റ് ചെയ്ത സീൻ’ ആണ് അവിടെ നടന്നതെന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു. സംഭവം വൻ ചർച്ചയായിരിക്കെയാണ് ഗോപി കോട്ട മുറിക്കൽ വിശദീകരണവുമായി രംഗത്തിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles