Saturday, November 2, 2024

Top 5 This Week

Related Posts

കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു

കുട്ടിക്കാനം: അഹമ്മദാബാദില്‍ നടത്തിയ ദേശീയ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത കുട്ടികളുടെ പ്രബന്ധ അവതരണം 35-ാമത് ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പ്രധാന ആകര്‍ഷണമായി.

റോഡിന്റെ ഇരുവശവും കാണുന്ന ചെടികളുടെ പ്രാധാന്യം ഒ. എ. മുഹമ്മദ് അര്‍ഫാദും, അടയ്ക്ക പാകമാവാതെ കൊഴിയുന്നതിനുള്ള കാരണവും പ്രതിവിധിയും വ്യഗ എം. കെ യും, ഉറുമ്പിന്റെ പുറ്റ് നല്‍കുന്ന സേവനം അതുല്‍ സന്തോഷും, പ്രകൃതിയില്‍ നിന്നും അന്യവത്ക്കരിക്കപ്പെടുന്ന കുട്ടികളുടെ പ്രശ്‌നങ്ങളെ കുറിച്ച് ആരതി പ്രദീപും പ്രബന്ധം അവതരിപ്പിച്ചു.

ആവാസവ്യവസ്ഥയുടെ സ്വാധീനം കൊതുകുജന്യ രോഗങ്ങളില്‍ എന്ന വിഷയത്തില്‍ ആര്യ ലക്ഷ്മി എസ് ആര്‍, പ്രാസ്റ്റിക്ക് ഉപയോഗിച്ച് കട്ടയുടെ നിര്‍മ്മാണം അയ്മി തെരേസ ടോണി, ഉണങ്ങിയ മത്സ്യത്തെ വീടുകളില്‍ ഉണ്ടാക്കാം എന്നതിനെ കുറിച്ച് ഹൃദ്യ എസ്, അവിട്ടനെല്ലൂര്‍ വില്ലേജിലെ പാടശേഖരങ്ങളിലെ മത്സ്യങ്ങളെ കുറിച്ച് ആതിത്യന്‍ യു എസ്, കടലാസ് നിര്‍മ്മാണം പ്രകൃതിസംരക്ഷണത്തിന് എന്ന വിഷയത്തെ കുറിച്ച് അഞ്ചിക ബി, തെരുവ് നായകളുടെ ഭീഷണിയും പരിഹാര മാര്‍ഗ്ഗങ്ങളെയും കുറിച്ച് ആന്റോ സി ജോ, പൈനാപ്പിള്‍ പൂവിടുന്നതിന് പ്രകൃതി മാര്‍ഗ്ഗങ്ങള്‍ എന്നതില്‍ റിയോണ്‍ റോ, ഞണ്ടുകളുടെ ആവാസവ്യവസ്ഥ നഷ്ടപെടുന്നതിലൂടെ നഷ്ടപ്പെടുന്ന പ്രദേശിക ഭക്ഷ്യ സുരക്ഷയെ കുറിച്ച് അഞ്ചന സി എ, കാപ്പിത്തോട്ടങ്ങളുടെ ജൈവ പ്രാധാന്യത്തെ കുറിച്ച് ഷിവോണ്‍ ആന്‍ വില്‍ഫ്രിഡ്, പ്രദേശിക തലത്തിലെ മനുഷ്യ വന്യജീവി സംഘര്‍ഷണത്തെ കുറിച്ച് ഷിഫാന്‍ഷ എ എസ്, തോടില്‍ മാലിന്യം തള്ളുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന പ്രശ്‌നങ്ങളെ കുറിച്ച് സജ ജാഹ്ഫര്‍, ചെങ്കല്ലു ക്വാറികള്‍ കൃഷിക്ക് ഉപയോഗിക്കേണ്ടതെങ്ങനെയെന്ന വിഷയത്തില്‍ പി. പ്രിയ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles