Saturday, December 28, 2024

Top 5 This Week

Related Posts

കുട്ടനാട് എംഎൽഎ പാർട്ടിയിൽ വിഭാഗീയത സൃഷ്ടിക്കുന്നു: പി.എ. സമദ്‌

സംസ്ഥാനത്ത് എന്‍.സി.പിയുടെ വളര്‍ച്ചയില്‍ കുട്ടനാട് എം.എല്‍.എ യ്ക്ക് മാനസിക വിഭ്രാന്തി എന്ന് എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതി അംഗവും യുവജന ബോര്‍ഡ് അംഗവുമായ പി.എ സമദ് പറഞ്ഞു. പി.സി ചാക്കോയുടെ നേതൃത്വത്തില്‍ പാര്‍ട്ടി സംസ്ഥാനത്ത് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. ഇതില്‍ വിഭ്രാന്തി പൂണ്ട് തനിക്ക് വീണ്ടും കുട്ടനാട്ടില്‍ മത്സരിക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് തോമസ്. കെ. തോമസ് എം.എല്‍.എ. ഇതിനായി പാര്‍ട്ടിയില്‍ കടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് എം.എല്‍.എ

ഇപ്പോള്‍ ദേശീയ നേതൃത്വത്തില്‍ നിന്നും ജില്ലയ്ക്ക് ലഭിച്ച അംഗീകാരം ഇല്ലാതാക്കിയാണ് എം.എല്‍.എ പാര്‍ട്ടിയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത്. വ്യവസായിയും ഇടതുപക്ഷ സഹയാത്രികനുമായ റെജി ചെറിയാന്റെ ദേശീയ അംഗീകാരത്തിനാണ് എം.എല്‍.എ തുരങ്കം വച്ചിട്ടുള്ളത്. തോമാസ് ചാണ്ടിയുടെ മരണശേഷമാണ് എം.എല്‍.എ യെ പാര്‍ട്ടിയില്‍ കാണാന്‍ തുടങ്ങിയത്. സ്വന്തം പഞ്ചായത്തില്‍ പോലും പാര്‍ട്ടിക്ക് വേരോട്ടം ഉണ്ടാക്കാന്‍ കഴിയാത്ത ആളാണ്. കുട്ടനാടിന്റെ മണ്ണിനേയും മനുഷ്യനേയും അറിഞ്ഞ് അന്തി ഉറങ്ങിയ ആളാണ് തോമസ് ചാണ്ടി.. എന്നാല്‍ പിന്‍ഗാമി ഇക്കാര്യത്തില്‍ വട്ടപൂജ്യമാണ്. വരുന്ന 24 ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് ശേഷം എം.എല്‍.എ ക്കെതിരെ ശക്തമായി നീങ്ങാനാണ് തീരുമാനമെന്നും സമദ് പറഞ്ഞു.

ഇത് സംബന്ധിച്ച് ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാറിന് പരാതി നല്‍കിയിട്ടുണ്ട്. റെജി ചെറിയാന് പദവി നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.സമദിനൊപ്പം സംസ്ഥാന സെക്രട്ടറി ഷംനാ താജ്, അനീഷ് താമരക്കുളം, ഷാജി കല്ലറയ്ക്കല്‍, എസ് എസ് ബിജു, അരുണ്‍ ആനന്ദ് തുടങ്ങിയവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles